മൂന്ന് സ്ത്രീകളുടെ കൂടെയുള്ള തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറന്ന് ശ്രീനിഷ്

ബിഗ്ഗ്‌ബോസിലൂടെ പ്രണയിച്ച് വിവാഹത്തിലെത്തിയ രണ്ട് പേരാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ധും. രണ്ടുപേരും മാതൃക ദമ്പതിമാരാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. രണ്ടു പെണ്ണുമക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ മൂന്ന് സ്ത്രീകളുടെ കൂടെയുള്ള തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് ശ്രീനിഷ് അരവിന്ദ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനായ ശേഷമുള്ള തെന്റെ ജീവിതത്തെ പറ്റി ശ്രീനിഷ് പറഞ്ഞത്. കല്യാണത്തിനു ശേഷം രണ്ടു വര്‍ഷത്തോളം തങ്ങള്‍ മാത്രമുള്ള ജീവിതമായിരുന്നുവെന്നും പേളി നല്ല ജോളി ടൈപ്പ് ആയതുകൊണ്ട് അത്രയും ആസ്വദിച്ചായിരുന്നു ജീവിച്ചതെന്നും പിന്നെ നില വന്നു. ഇപ്പോള്‍ നിറ്റാരയും എത്തിയെന്നും ശ്രീനിഷ് പറയുന്നു. അച്ഛനായാല്‍ ഉത്തരവാദിത്വം കൂടുമെന്ന് പലരും പറയാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ല. മുന്‍പ് ജീവിതം എങ്ങനെ ആസ്വദിച്ചോ അതുപോലെ തന്നെയാണ് ഇപ്പോഴുമെന്നും ഇപ്പോള്‍ കുഞ്ഞുങ്ങള്‍ കൂടെയുണ്ട് എന്നത് മാത്രമാണ് വ്യത്യാസമെന്നും ശ്രീനിഷ് പറയുന്നു. ജീവിതം കൂടുതല്‍ നിറമുള്ളതായി ഇപ്പോള്‍ തോന്നുന്നുവെന്നും ആദ്യം നിലു ജനിച്ച് ആദ്യത്തെ രണ്ടു വര്‍ഷത്തോളം അവള്‍ പേളിയുടെ പുറകെ തന്നെയായിരുന്നുവെന്നും ഇപ്പോള്‍ തന്നോട് കൂടുതല്‍ അറ്റാച്ച്ഡ് ആയി വരികയാണ്.

ഡാഡി എന്ന് വിളിച്ചു തന്റെ പിന്നാലെ വരുമെന്നും അതൊക്കെ ഒരു പ്രത്യേക അനുഭവമാണ്. ഇതാണ് കുറേക്കാലമായി താന്‍ ആഗ്രഹിച്ചതെന്ന് പേളിയോട് എപ്പോഴും പറയുമെന്നും ഡാഡി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു സുഖമാണ് എന്നും ശ്രീനിഷ് അരവിന്ദ്. സ്ത്രീകളെ ബഹുമാനിക്കാനാണ് ചെറുപ്പം മുതലേ തന്നെ പഠിപ്പിച്ചിട്ടുള്ളത്. എനിക്ക് രണ്ട് ചേച്ചിമാരാണ്. ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ ഞാനും ചേച്ചിയും അടി കൂടും. നീ ആണ്‍കുട്ടിയല്ലേ അടിക്കുമ്പോള്‍ കൂടുതല്‍ ശക്തി ഉണ്ടാവും, ചേച്ചിക്ക് വേദനിക്കുമെന്ന് ഒരു ദിവസം അമ്മ പറഞ്ഞുവെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യം അന്നേ മനസ്സില്‍ കയറിയതാണ് എന്നും പേളിയുടെ രണ്ടു പ്രസവത്തിനും ലേബര്‍ റൂമില്‍ താനും ഉണ്ടായിരുന്നു. സ്ത്രീകള്‍ എത്ര വേദന സഹിച്ചാണ് പ്രസവിക്കുന്നതെന്ന് അന്ന് മനസ്സിലായിയെന്നും അതൊന്നും ആണുങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അതുകൊണ്ട് പേളിക്ക് മാത്രമല്ല നിലയ്ക്കും നിറ്റാരയ്ക്കും അതേ ബഹുമാനം താൻ കൊടുക്കുന്നുവെന്നും ശ്രീനിഷ് അരവിന്ദ് പറയുന്നു. പരസ്പര ബഹുമാനവും അഡ്ജസ്റ്റ്‌മെന്റും ഉണ്ടെങ്കില്‍ ജീവിതം അടിപൊളിയാവുമെന്നും നമ്മള്‍ പറയാതെ തന്നെ കുഞ്ഞുങ്ങളും ഇത് മനസ്സിലാക്കുമെന്നും ശ്രീനിഷ് വ്യകത്മാക്കി.

പേളി ചെറുപ്പത്തില്‍ എങ്ങനെയായിരിക്കും അതുപോലെയാണ് ഇപ്പോള്‍ മൂത്തമകള്‍ നിലയെന്നും മാത്രമല്ല അടുത്ത ആളും റെഡിയായി, ശ്രീനി പെട്ടു എന്ന് ഇളയ മകള്‍ നിറ്റാര എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോള്‍ പേളി പറയുമെന്നും പക്ഷേ തനിക്കത് സന്തോഷമാണ്. രസമുള്ള കാര്യമാണെന്നും ശ്രീനിഷ് പറയുന്നത്. അതേസമയം തന്റെ യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകയും നദിയുമായുള്ള പേർളി മാണിയും ശ്രീനിഷ് അരവിന്ദു. തന്റെ കുടുംബത്തിലെ വിശേഷങ്ങളും നിലയ്‌ക്കൊപ്പവും നിറ്റാരയ്‌ക്കൊപ്പവുമുള്ള വിലോഗുകളെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ വയറലായി മാറാറുണ്ട്. ബിഗ്ഗ്‌ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാര്ഥികളായി എത്തിയത് മുതലാണ് ശ്രീനിഷും പേര്ളിയും തമ്മിൽ എടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും പ്രണയം ബിഗ് ബോസിലൂടെ ആയിരുന്നതിനാല്‍ തന്നെ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിലൂടെ വിമര്ശകര്ക്കുള്ള മറുപടിയും ഇരുവരും നൽകുകയായിരുന്നു. പരസ്പരം ബഹുമാനവും സ്‌നേഹവും കൊണ്ട് കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ ഇപ്പോഴും താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.