
അച്ഛൻ ശ്രീനിവാസനെ പോലെ മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു താരമാണ് വിനീത് ശ്രീനിവാസൻ, ഇപ്പോൾ വിനീത് തന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ആൻഡ് ക്ലബ് എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ ചിത്രത്തിലൂടെ ആണ് നടന്മാരായ നിവിൻ പോളി, അജു വര്ഗീസ്, എന്നിവർ എത്തിയിരുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ താൻ എഴുതുമ്പോൾ ഒരുപാട് പ്രശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് വിനീത്

അച്ഛൻ ശ്രീനിവാസന്റെ വാക്കുകളെ പിന്തുടർന്നായിരുന്നു താൻ അതിന്റെ തിരക്കഥ പൂർത്തിയാക്കിയെതന്നും വിനീത് പറയുന്നു. മലർവാടിയുടെ തിരകഥ താൻ എട്ടുവെട്ടമാണ് തിരുത്തി എഴുതിയത്. തന്റെ ആദ്യ സിനിമയല്ലേ അപ്പോൾ അതിന്റെതായ പ്രശനങ്ങളും ഉണ്ടായിരുന്നു. ഓരോ എഴുത്തും കഴിയുമ്പോൾ അച്ഛനെ കാണിക്കും, പിന്നീട് അച്ഛൻ അതിന്റെ അപകടങ്ങൾ പറഞ്ഞു തരുമായിരുന്നു

ഈ ചിത്രത്തിന്റെ തിരക്കഥ എട്ടാമത്തെ വട്ടം എഴുതിയത് അച്ഛനെ കാണിച്ചപ്പോൾ അച്ഛൻ ശരിക്കും ചിരിച്ചു, എന്നിട്ട് ചോദിച്ചു എഴുതി എഴുതി ഒരു പതം വന്നല്ലോ എന്ന്, പിന്നീട് അച്ഛൻ അതിന് കുറിച്ച് പറഞ്ഞു തന്നു ഓക്കേ ആയി, നിർമാതാവിനെയും, നാടിനടന്മാരെയും പറഞ്ഞുറപ്പിച്ചു സിനിമ ചെയ്യുന്ന രീതി തനിക്കില്ല എന്നും വിനീത് പറയുന്നു












