
ദിലീപ് ചിത്രമായ ‘ലൈഫ് ഓഫ് ജോസൂട്ടി’ യിലെ റോസായിട്ടാണ് മലയാളികൾ ഇന്നും നടി ജ്യോതി കൃഷ്ണയെ ഇഷ്ടപ്പെടുന്നത്, ആമി ആയിരുന്നു നടിയുടെ അവസാന ചിത്രം. വിവാഹിതയായതോടെ അഭിനയം ഉപേക്ഷിച്ചതാണെന്നായിരുന്നു അന്ന് വന്ന വാർത്തകൾ , എന്നാൽ സത്യം അതെല്ലന്ന് പറയുകയാണ് ജ്യോതി കൃഷ്ണ ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. താനായിട്ട് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തില്ല. പിന്നെ കല്യാണ ആലോചന വന്നു. വിവാഹം കഴിഞ്ഞു. ഇത്രയും ബുദ്ധിമുട്ടുണ്ടാകും വിവാഹ ജീവിതത്തിലെന്ന് ഒരിക്കലും ഓർത്തില്ല.

ഉത്തരവാദിത്വത്തോട് ഉത്തരവാദിത്വമാണ്.വിവാഹം ഇത്രയും ബുദ്ധിമുട്ടു ഉണ്ടാകുമെന്നറിഞ്ഞില്ല പക്ഷെ ഇതൊക്കെയാണെങ്കിലും ഫാമിലി ലൈഫിൽ ഹാപ്പിയാണ് താൻ, കാരണം തന്റെ ഹസ്ബെന്റ് അടിപൊളിയാണ്. എന്ത് കുരുത്തക്കേടിന് വിളിച്ചാലും വരും ഭർത്താവ് അരുൺ ആനന്ദ് രാജയെപ്പറ്റി നടി പറഞ്ഞത്. ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ്.

അതുകൊണ്ട് തന്നെ ലൈഫ്സി ജോസുട്ടി എന്ന സിനിമയിൽ ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ. ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി. പ്രേക്ഷകർ മാറി. അവരുടെ ചിന്താഗതികൾ മാറി. അന്ന് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിൽ തിയേറ്ററിൽ കയ്യടി വന്നൊരു സീനുണ്ടായിരുന്നു. ഒരു സീനിൽ ദിലീപേട്ടൻ പറയുന്നുണ്ട് ഞാൻ ഛർദ്ദിച്ചത് കഴിക്കാറില്ലെന്ന്, അതിന് വലിയ കയ്യടിയായിരുന്നു തിയേറ്ററിൽ. അതിന്റെ അർത്ഥം ആ നായകനെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്. ആ ഡയലോഗ് കേട്ടപ്പോൾ തന്റെ അമ്മക്ക് വലിയ സങ്കടമായി. കാരണം അമ്മ സ്വന്തം മകളെയാണ് സ്‌ക്രീനിൽ കാണുന്നത് കഥാപാത്രത്തെയല്ല ജ്യോതി കൃഷ്ണ പറയുന്നു












