
ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതിയും കണ്ടുമുട്ടുന്നത് ഒരു അഭിമുഖത്തിനിടയിലായിരുന്നു. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും വരെ എത്തുകയായിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും. ബിഗ്ഗ്ബോസിനെ തുടർന്ന് പല വിവാദങ്ങളും റോബിന്റെ ജീവിതത്തിലുണ്ടായപ്പോൾ കൂടെ നിന്ന ആളാണ് ആരതി പൊടി. ഇടക്കാലത്ത് റോബിനും ആരതിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും പിരിയുകയാണെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെയൊക്കെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഇപ്പോഴും ഒരുമിച്ച് മുന്നോട്ട് പോവുകയാണ് റോബിനും ആരതിയും. ഇപ്പോഴിതാ തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഇപ്പോൾ റോബിന് രാധാകൃഷ്ണൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. അത്തരത്തിലുള്ള വിവാദങ്ങളോടൊന്നും തങ്ങളിതുവരെയും പ്രതികരിക്കാൻ പോയിട്ടില്ല എന്നാണ് റോബിൻ പറയുന്നത്. തങ്ങള്‍ വേർപിരിയൽ വർത്തയോടൊന്നും പ്രതികരിക്കാന്‍ പോയില്ലയെന്നും ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള് അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ലയെന്നും തങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്.

വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ വിവാഹമെന്നും റോബിന് പറയുന്നു. സ്വന്തമായി കരിയറുണ്ടാക്കിയെടുത്ത, വ്യക്തിത്വമുള്ള ആളാണ് ആരതി. താന്‍ വേണോ വേണ്ടയോ എന്ന് അവൾക്ക് തീരുമാനിക്കാമെന്നും എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ തന്നെ കല്യാണം കഴിക്കാന്‍ ആരതി തീരുമാനിച്ചതെന്നും അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല. പിരിയിപ്പിക്കാന്‍ ആളുകള്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. പക്ഷെ തങ്ങൾ അതിനെയൊന്നും ഗൗനിക്കുന്നില്ലയെന്നും അതിനെയൊക്കെ ഗൗനിക്കാന്‍ പോയാല്‍ നമ്മുടെ സമയം വെറുതേ പോകും എന്നേയുള്ളൂവെന്നും റോബിൻ പറയുന്നു. തങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സന്തുഷ്ടരാണെന്നും തങ്ങളുടെ കുടുംബവും സന്തോഷത്തിലാണ് എന്നും റോബിന് പറയുന്നുണ്ട്. അതേസമയം മുന്‍പ് തനിക്ക് വലിയ സൗഹൃദങ്ങള്‍ തനിക്ക് ഉണ്ടായിരുന്നില്ലയെന്നും വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഉണ്ടായിരുന്നില്ല. ഒരേ ഒരു സുഹൃത്താണ് ഉണ്ടായിരുന്നത്. അത് ഡോ വൈശാഖ് ആയിരുന്നുവെന്നും ഇപ്പോൾ അവന് കുടുംബമായി കഴിയുകയാണ്. അവന് ശേഷം തനിക്ക് കിട്ടിയ സുഹൃത്ത് ആരതി പൊടിയാണ് എന്നും റോബിൻ പറയുന്നുണ്ട്. മാത്രമല്ല വളരെ അറഗന്റ് ആയ, ലൗഡ് ആയ, വയലന്റ് ആയ റോബിൻ ഉണ്ട്. വളരെ സെന്‍സിറ്റീവ് ആയ സൈലന്റ് ആയ റോബിനും ഉണ്ട്.

അതൊക്കെ കണ്ട വ്യക്തിയാണ് ആരതിപോടിയെന്നും ആരതി എന്റെ എക്സ്ട്രീം ലെവല്‍ കണ്ടതാണ്. പുള്ളിക്കാരിക്ക് കൃത്യമായി താന്‍ എന്താണെന്ന് അറിയാം എന്നും റോബിന് പറയുന്നുണ്ട്. താനും ആരതിയും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും തീയ്യതിയൊക്കെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം എന്നാണെന്ന് ഒരിക്കലും നേരത്തെ പ്രഖ്യാപിക്കില്ലയെന്നും വിവാഹത്തിന് തൊട്ടുമുമ്പ് മാത്രമേ അക്കാര്യം വെളിപ്പെടുത്തുകയുള്ളൂവെന്നും റോബിന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റോബിന് വ്യക്തമാക്കിയത്. അതേസമയം ഈ വര്‍ഷം വിവാഹമുണ്ടെന്ന് പറഞ്ഞെങ്കിലും ഇതിനുമുൻപും റോബിൻ തങ്ങളുടെ വിവാഹത്തീയതി വെളിപ്പെടുത്തിയിരുന്നില്ല. തങ്ങളുടെ കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട്. അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം എന്നാണ് മുൻപും റോബിൻ പറഞ്ഞത്. അതേസമയം റോബിനും ആരതി പൊടിയും വേര്‍പിരിഞ്ഞുവെന്നുള്ള വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. നടിയും സംരംഭകയും ഗായികയുമെല്ലാമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കുടുംബം കൂടി പിന്തുണച്ചതോടെ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. അത്യാഢംബര പൂർവം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ വൈറലായിരുന്നു.











