ഇത്രയും കാലം ഒപ്പമുണ്ടായിരുന്നു, എന്നാൽ ഇനി ഇല്ല, താര കല്യാൺ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും ദുഖങ്ങളും പ്രതിസന്ധികളുമെല്ലാം താരകല്യാണും സൗഭാഗ്യയും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ താര കല്യാൺ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വ്ലോ​ഗിലെ ചില ഭാ​ഗങ്ങളാണ് വൈറലാകുന്നത്. വാഹനങ്ങളോട് പ്രേമമുള്ളവർക്ക് വളരെ പെട്ടന്ന് കണക്ടാകുന്ന ഒരു വീഡിയോയാണത്. ഒരു ദശാബ്ദക്കാലം തന്നോടൊപ്പമുണ്ടായിരുന്ന ഒരു വാഹനം കൊടുത്തപ്പോഴുണ്ടായ വിഷമത്തെ കുറിച്ചാണ് വൈറൽ വീഡിയോയിൽ താര പറയുന്നത്. ഭർത്താവിന്റെ മരണശേഷവും താര കല്യാൺ ഒറ്റയ്ക്കാണ് താമസം. ഇടയ്ക്ക് മകൾ സൗഭാ​ഗ്യയും മരുമകൻ അർജുൻ സോമശേഖരനും കൊച്ചുമകൾ സുദർശനയുമെല്ലാം താര കല്യാണിനെ കാണാൻ വരാറുണ്ട്. സ്വന്തം യാത്രകൾക്കെല്ലാമായി താരയ്ക്ക് ഒരു വാഹനമുണ്ടായിരുന്നു. എല്ലാ യാത്രകൾക്കും താരം മെറൂൺ നിറത്തിലുള്ള ഹോണ്ട സിറ്റിയെന്ന ആ കാറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ പന്ത്രണ്ട് വർഷത്തോളം തന്റെ സന്തത സഹചാരിയായിരുന്ന വാഹനം താര കല്യാൺ വിൽക്കുകയാണ്.

പുതിയ വാഹനം വാങ്ങുന്നതിനാലാണ് പഴയ വാഹനം താര കല്യാൺ കൊടുത്തത്. പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അം​ഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര പറയുന്നത്. തന്റെ പ്രിയപ്പെട്ട വാഹനമായിരുന്നു ഹോണ്ട സിറ്റി. 2012ൽ കൊച്ചിയിൽ വെച്ചാണ് ഈ വണ്ടി താൻ എടുത്തത്. തന്റെ മാത്രം ഇഷ്ടത്തിനാണ് ഈ വണ്ടി എടുത്തത്. കോ ഇൻസിഡൻസ് എന്നതുപോലെ ഈ വാഹനം വാങ്ങിയ ദിവസം രാജേട്ടന്റെ പിറന്നാളായിരുന്നു. അത് മാത്രമല്ല ഈ വണ്ടി പൂജിച്ചത് ​ഗുരുവായൂർ കൊണ്ടുപോയിട്ടാണ്. ഇത് എക്സ്ചേഞ്ച് ചെയ്തിട്ടാണ് പുതിയ വണ്ടി എടുക്കാൻ പോകുന്നത്. ഞാൻ ഒരുപാട് അമ്പലങ്ങളിൽ പോയിട്ടുള്ളത് ഈ കാറിലാണ്. ​ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചിട്ടുള്ള തന്റെ സന്തതസഹചാരിയുമായിരുന്നു. വണ്ടി ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര കല്യാൺ തന്റെ പഴയ വാഹനം കൊടുത്തപ്പോഴുള്ള അനുഭവം നിറകണ്ണുകളോടെ വിവരിച്ച് പറഞ്ഞത്. താരയുടെ വീഡിയോ വൈറലായതോടെ വാഹനങ്ങളോട് അറ്റാച്ച്മെന്റുള്ളവരെല്ലാം തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടെത്തി. ഇതൊരു വല്ലാത്തൊരു നിമിഷമാണ്, പുതിയ വണ്ടി വരുന്നതിന്റെ സന്തോഷമുണ്ടെങ്കിലും നമ്മുടെ കൂടെ അത്രയുംനാൾ ഉണ്ടായിരുന്ന ഒരു വണ്ടി വേറൊരാൾ കൊണ്ടുപോകുമ്പോൾ ഭയങ്കര വിഷമമാണ്.

അതെനിക്ക് ഉണ്ടായിട്ടുണ്ട്, ഇത്രയും വിഷമമുണ്ടെങ്കിൽ പിന്നെ എന്തിനാണ് മാറ്റുന്നത്, വിഷമിക്കണ്ട ഞാനും ഇതു ഫേയ്സ് ചെയ്‌തിരുന്നു, പുതിയ കാർ വരുമ്പോൾ പതുക്കെ വിഷമം മാറും എന്നിങ്ങനെയാണ് താരയെ ആശ്വസിപ്പിച്ചും ഇതേ അവസ്ഥയിലൂട കടന്നുപോയവർ അനുഭവങ്ങൾ പങ്കിട്ടും കുറിച്ച കമന്റുകൾ. അതേസമയം താര കല്യാൺ പുതിയ കാറിന്റെ അഡ്വാൻസ് പേമെന്റും നടത്തി. ഒരാഴ്ചയ്ക്കകം വണ്ടി എത്തും. ഹോണ്ട സിറ്റി മാറ്റി സിലേറിയോ ആണ് പുതിയതായി വാങ്ങാൻ പോകുന്ന വണ്ടി. ഇപ്പോൾ ഇത് വേണോ എന്ന് മകൾ സൗഭാ​ഗ്യ ചോദിച്ചിരുന്നുവെന്നും നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്നാണ് ചോദിച്ചതെന്നും പക്ഷേ ഇപ്പോൾ ഒറ്റയ്ക്കുള്ള യാത്രയക്ക് തനിക്ക് ചെറിയ വണ്ടി മതിയെന്നാണ് താര പറയുന്നത്. ബ്ലാക്ക് കളർ ആയിരുന്നു ആ​ഗ്രഹിച്ചതെന്നും ആ കളർ കിട്ടാൻ പ്രയാസമാണെങ്കിലും ദൈവം സഹായിച്ച് അത് തന്നെ കിട്ടിയെന്നും താര പറയുന്നു. അതേസമയം താര കല്യാണിന് ഇപ്പോൾ സംസരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. അടുത്തിടെ വോക്കൽ കോഡിന് ഉണ്ടായി പ്രശ്നത്തെക്കുറിച്ചും ശസ്ത്ര ക്രിയയെക്കുറിച്ചുമൊക്കെ താര കല്യാൺ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശബ്ദം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താര കല്യാൺ. സർജറിക്കുശേഷം താരയ്ക്ക് വീണ്ടും ശബ്ദം തിരിച്ച് കിട്ടി തുടങ്ങിയിട്ടുണ്ട്. തന്റെ വിശേഷങ്ങൾ താര കല്യാൺ ആരാധകരെ അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും