മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും സമ്പാദ്യമല്ലാ  എന്റേത്! അവരാണ് തീരുമാനിക്കുന്നത് ഞാൻ മരം വെച്ചുപിടിപ്പിച്ചിട്ടില്ല, സുരേഷ് ഗോപി 

വര്ഷങ്ങളായി ജീവകരുണ്യ പ്രവർത്തനങ്ങൾ നടത്താറുള്ള നടനാണ് സുരേഷ് ഗോപി, തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻപേ തന്നെ അദ്ദേഹം സാമൂഹിക വിഷയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ അദ്ദേഹം ഒരുനടൻ മാത്രമല്ല ഒരു കേന്ദ്ര സഹകരണ മന്ത്രി കൂടിയാണ്, ഇപ്പോൾ സുരേഷ് ഗോപി ഒരു ഓൺലൈൻ ചാനലിനെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ചാരിറ്റി പ്രവർത്തങ്ങളുടെ തുർച്ചയായല്ല ഞാൻ രാഷ്ട്രീയത്തിലേക്ക് എത്തിയത്. എം പി ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അഭ്യർത്ഥനകൾ താൻ സ്വീകരിക്കാറില്ല

അതൊരു മറ്റൊരു വിങ് ആണ്, അതിനൊരു ട്രസ്റ്റ് ഉണ്ട്. അവർ ആണ് തീരുമാനിക്കുന്നത്, എനിക്ക് കാണുമ്പോളും, കേൾക്കുമ്പോളും തോന്നും, അറ്റൻഡ് ചെയ്‌യേണ്ടതാണെങ്കിൽ ഞാൻ അവരെ അറിയിക്കും. അല്ലാതെ ഇങ്ങോട്ട് ആപ്ലികേഷൻ അയച്ചാൽ ഞാനിവിടെ മരം വെച്ചുപിടിപ്പിക്കുന്നില്ല, സുരേഷ് ഗോപി പറയുന്നു, മമ്മൂട്ടിയും, മോഹൻലാലും എന്നെക്കാൾ മുൻപേ സിനിമയിൽ എത്തിയവരാണ്.

അവരുടെ സമ്പത്തും, എന്റെ സമ്പത്തും തമ്മിൽ വത്യാസമുണ്ട്, അവരുടെ രണ്ടുപേരുടെയും സമ്പാദ്യമല്ലാ എന്റേത്. ഞാൻ അവരുടെ അടുത്തുപോലുമില്ല. തന്റെ സഹായ മനസ്കത പലരും ദുരുപയോഗം ചെയ്യാറുണ്ട്. സുരേഷ് ഗോപി പറയുന്നു, ഒരുകാലത്തു മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടിക്കൊപ്പം ഉയർന്നു വന്ന നടൻ ആയിരുന്നു സുരേഷ് ഗോപി, എന്നാൽ ഒരു സമയം സുരേഷ് ഗോപി എന്ന നടന്റെ ഗ്രാഫ് താഴ്ന്നിരുന്നു.