
ബോളിവുഡിലെഎല്ലാ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും തബു അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഷാരൂഖ് ഖാനൊപ്പം തബു ഒരു ചിത്രവും ഇതുവരെയും ചെയ്തിട്ടില്ല. ഇത് കേൾക്കുമ്പോൾ ഒരുപക്ഷെ ആശ്ചര്യം തോന്നും. കാരണം ഇത്ര വർഷങ്ങളായിട്ടും ഇരുവരും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്ന് കേൾക്കുമ്പോൾ എന്തുകൊണ്ട് എന്ന ചോദ്യങ്ങളും ഇതിനൊപ്പം തന്നെ ഉയർന്നു വരും. ഇതിനു കൃത്യമായ കാരണങ്ങൾ തബുവിന്റെ പക്കൽ ഉണ്ടായിരുന്നു. തബു തന്നെ അത്തരം അവസരങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്നും പല കാരണങ്ങളാലാണ് അങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാതിരുന്നതെന്നും പറഞ്ഞിട്ടുണ്ട്. താൻ ഒരു പ്രൊഡ്യൂസറോ ഡയറക്ടറോ സ്ക്രിപ്റ്റ് റൈറ്ററോ ഒന്നുമല്ല. ഷാരൂഖ് ഖാൻ ആരുടെ കൂടെയാണ് സിനിമ ചെയ്യുന്നതെന്നും തനിക്ക് അറിയാൻ സാധിക്കില്ല. തനിക്ക് വരുന്ന ഓഫറുകൾ മാത്രമേ താൻ കേൾക്കാറുള്ളൂ. അതിനു മാത്രമേ തനിക്ക് യെസ് ഓർ നോ പറയാൻ സാധിക്കുകയുള്ളൂ എന്നും തബു പറയുന്നു. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ വന്നിരുന്നു എന്നും അതിൽ താൻ ചിലതൊക്കെ ഒഴിവാക്കിയിട്ടുമുണ്ട് എന്നാണു തബു പറഞ്ഞത്. താൻ മാത്രമല്ല തീർച്ചയായും അദ്ദേഹവും ചില സിനിമകൾ ഒഴിവാക്കിയിട്ടുണ്ടാകും എന്നും തബു ഒരു ബോളിവുഡ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ തബു പറഞ്ഞിരുന്നു.

എന്നാൽ പക്ഷെ ഒരു സിനിമയിൽ ഷാരൂഖ് ഖാനൊപ്പം ഒരുമിച്ചില്ല. എങ്കിലും ഒരു സെക്കന്റ് നേരം തബു ഷാരൂഖ് ഖാനൊപ്പം നിൽക്കുന്ന ഒരു ഷോട്ട് ഉണ്ട്. അതായത് ഫറാ ഖാൻ സംവിധാനം ചെയ്ത് ദീപിക പദുകോൺ നായിക ആയും ഷാരുഖ് ഖാൻ നായകൻ ആയുമെത്തിയ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ഡാൻസ് രംഗത്തിൽ തബു ഒന്ന് മുഖം കാണിക്കുന്നുണ്ട്. എന്നാൽ അത് വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളത്. അതേസമയം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കം മുതൽ ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച താരമാണ് തബു. ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആയി പര്യവേശം ചെയ്തു കൊണ്ടിരുന്ന സമയത്താണ് തബു ബോളിവുഡിൽ എത്തുന്നത്. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളേയും അനായാസമായി അവതരിപ്പിക്കാൻ തബുവിന് പ്രത്യേക ഒരു കഴിവ് തന്നെയുണ്ട്. തെലുഗു സിനിമയായ ‘കൂലി നമ്പർ വൺ’ എന്ന ചിത്രത്തിലൂടെയാണ് മുഴു നീള കഥാപാത്രമായി തബു പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ ആണ് തബുവിനെ തേടിയെത്തിയത്. 1991 മുതൽ തബു സിനിമകളിൽ നിറസാന്നിധ്യമാണ്.റിഷി കപൂർ, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ, നാഗാർജുന, മോഹൻലാൽ, അജിത്ത്, സുരേഷ് ഗോപി അങ്ങനെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും തബു അഭിനയിച്ചിട്ടുണ്ട്. ഹനുമാൻ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷ് സിനിമയിലും തബു അഭിനയിച്ചു.

നമേസക്, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 53 വയസ് പ്രായമുള്ള തബു ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. മുമ്പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുമ്പോഴൊക്കെ പല കാര്യങ്ങളും തബു പരസ്യമായി പറഞ്ഞിട്ടുണ്ട്. നടൻ അജയ് ദേവ്ഗണുമായുള്ള ബന്ധമാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്ന് മുമ്പൊരു അഭിമുഖത്തിലെ ചില ഭാഗങ്ങളെ മാത്രം മുൻനിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, കൗമാരകാലഘട്ടത്തിലേ ഉള്ള സൗഹൃദമാണെന്നായിരുന്നു തബു പ്രതികരിച്ചിരുന്നത്. തബു തന്നെ നേരിട്ട് വ്യക്തമാക്കിയതാണെങ്കിലും ഇപ്പോഴും അജയ് ദേവ്ഗണുമായി ചേര്‍ത്തു വച്ചുള്ള ചര്‍ച്ചകള്‍ തബുവിനെ ചുറ്റിപ്പറ്റി വരാറുണ്ട് എന്നതാണ് സത്യം. ഈയിടെ നടൻ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രങ്ങളിലും, നടൻ നാഗാർജുനക്കൊപ്പമുള്ള വാർത്തകളിലും തബു നിറഞ്ഞു നിന്നിരുന്നു. രണ്ടു നടന്മാരും നടിമാരെ തന്നെയാണ് വിവാഹം ചെയ്തത് എന്നത് മറ്റൊരു കാര്യം. തബുവിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ‘ക്രൂ’ ആയിരുന്നു. അജയ് ദേവ്ഗണിനൊപ്പമുള്ള ‘ഓറോം മേം കഹാ ധം ദാ’ ആണ് തബുവിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇംഗ്ലീഷ് ചിത്രങ്ങൾക്കു പുറമേ അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയിലും തബു താരമാണ്. സുപ്രധാന വേഷത്തിൽ ഡ്യൂൺ പ്രൊഫസി എന്ന ടെലിവിഷൻ വെബ് സീരീസിലും തബു അഭിനയിക്കുന്നുണ്ട്.











