മുഖത്ത് പ്രായകൂടുതൽ തോന്നുന്നത് വിഷമിപ്പിക്കുന്നുണ്ടോ; ചെറിയ മാറ്റങ്ങൾ വരുത്തി നോക്കാം, ചർമത്തെ സംരക്ഷിക്കാം

ജീവിതശൈലി കൊണ്ടും സമ്മർദങ്ങൾ കൊണ്ടുമെല്ലാം മുഖത്ത് പ്രായകൂടുതൽ തോന്നുന്നത് ഇന്ന് ഒരുപാട് പേർ നേരിടുന്ന പ്രശ്നമാണ്.
ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണ കാര്യം ശ്രദ്ധിക്കുക തന്നെ വേണം. ചർമ്മം ചെറുപ്പമായിരിക്കാൻ എന്താണ് ചില നുറുങ്ങു വിദ്യകളെന്ന് അറിഞ്ഞിരിക്കാം…

1. നെല്ലിക്ക – വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

2. ബെറിപ്പഴങ്ങൾ – ആൻറി ഓക്സിഡൻറുകളുടെ കലവറയെന്നാണ് ബെറിപ്പഴങ്ങളെ പറയുന്നത്. ഇത് കഴിക്കുന്നതും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും.

3. മ‍ഞ്ഞൾ – ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് മഞ്ഞൾ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ​ഗുണകരമാണ്.

4. മുട്ട – പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും ചർമ്മത്തിലെ ചുളിവുകളെ തടയും.

5. ഡാർക്ക് ചോക്ലേറ്റ് – ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്.

6. മധുരക്കിഴങ്ങ് – വിറ്റാമിൻ എയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.