
ജീവിതശൈലി കൊണ്ടും സമ്മർദങ്ങൾ കൊണ്ടുമെല്ലാം മുഖത്ത് പ്രായകൂടുതൽ തോന്നുന്നത് ഇന്ന് ഒരുപാട് പേർ നേരിടുന്ന പ്രശ്നമാണ്.
ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണ കാര്യം ശ്രദ്ധിക്കുക തന്നെ വേണം. ചർമ്മം ചെറുപ്പമായിരിക്കാൻ എന്താണ് ചില നുറുങ്ങു വിദ്യകളെന്ന് അറിഞ്ഞിരിക്കാം…
1. നെല്ലിക്ക – വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
2. ബെറിപ്പഴങ്ങൾ – ആൻറി ഓക്സിഡൻറുകളുടെ കലവറയെന്നാണ് ബെറിപ്പഴങ്ങളെ പറയുന്നത്. ഇത് കഴിക്കുന്നതും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും.
3. മഞ്ഞൾ – ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് മഞ്ഞൾ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണകരമാണ്.
4. മുട്ട – പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും ചർമ്മത്തിലെ ചുളിവുകളെ തടയും.
5. ഡാർക്ക് ചോക്ലേറ്റ് – ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്.
6. മധുരക്കിഴങ്ങ് – വിറ്റാമിൻ എയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.











