
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് സെലിബ്രിറ്റി കപ്പിളായ ജീവയും അപര്‍ണ തോമസും. ക്യാബിന് ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ തോമസും ഇപ്പോൾ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്. യുട്യൂബ് ചാനൽ നടത്തിപ്പിലും കോണ്ടന്റ് ക്രിയേഷനിലുമൊക്കെ സഹായിയായി അപർണ തോമസിനൊപ്പം തന്നെ ജീവയുമുണ്ട്. ഇത്ര ചെറുപ്പത്തിൽ തന്നെ വിവാഹിതരാകുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ ജീവ. മാത്രമല്ല വിവാഹത്തിന് ശേഷം ഇതുവരെയുള്ള കുടുംബജീവിതത്തെ കുറിച്ചും പ്രൊഫഷണൽ ലൈഫിനെ കുറിച്ചും മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കു വെയ്ക്കുന്നു. താനും അപർണയും ഒരുമിച്ചാണ് വളർന്നതെന്നാണ് വിവാഹത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കവെ ജീവ പറഞ്ഞത്. താനും അപർണയും ലൈഫ് തുടങ്ങിയത് സീറോയിൽ നിന്ന് പോലുമല്ല മൈനസിൽ നിന്നാണ്. കാരണം തങ്ങളുടെ ഫാമിലിയിൽ ഫൈനാഷ്യൽ ബേർഡൻസുണ്ടായിരുന്നു. അത് തങ്ങളുടെ പെടലിക്കായിരുന്നു എന്നാണ് ജീവ പറയുന്നത്. തങ്ങൾ സൂര്യ മ്യൂസിക്കിലായിരുന്നു. മാത്രമല്ല ആ സമയത്ത് വിവാഹം കഴിക്കണമെന്ന പ്ലാനും ഇല്ലായിരുന്നു. റിങ് എക്സ്ചേഞ്ച് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് വിവാഹിതരാകാമെന്നാണ് കരുതിയിരുന്നത്. പക്ഷെ തന്റെ സ്റ്റെപ്പ് ഫാദറിന് വയ്യായിരുന്നു. മാത്രമല്ല പുള്ളിക്ക് തന്റെ കല്യാണം കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു.

മാർച്ചിൽ പെണ്ണുകാണാൻ പോയി നാല് മാസം കഴിഞ്ഞപ്പോൾ വിവാഹവുമായി. തങ്ങൾ പ്രിപ്പേർഡ് അല്ലായിരുന്നു. നടക്കേണ്ടതാണെങ്കിൽ നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. അങ്ങനെ തങ്ങൾ കല്യാണം കഴിച്ചു. എല്ലാം ഒന്നിൽ നിന്ന് തുടങ്ങി. തങ്ങൾ ഒരുമിച്ച് വളർന്നു. അന്ന് അപർണയ്ക്ക് 22 വയസും തനിക്ക് 25 വയസുമായിരുന്നു. തങ്ങളുടെ യങ് എയ്ജായിരുന്നു അത്. വിവാഹത്തിനു ശേഷം അപർണ ക്യാബിൻ ക്രു ജോലിക്കായി ഖത്തറിൽ പോയി. ആ ജോലി അപർണ ചെയ്തതും തങ്ങൾക്ക് വേണ്ടിയാണ്. തങ്ങൾക്ക് ആ സമയത്ത് വരുമാനം കുറവായിരുന്നു. അങ്ങനെ മൂന്ന് മൂന്നര വർഷം തങ്ങൾ രണ്ടിടത്തായി നിന്നു. അതിനിടയിൽ താൻ സരിഗമപ ചെയ്ത് അത് ഹിറ്റായി. പിന്നെ കൊവിഡിന് മുമ്പ് ജോലി മടുത്തു… റിസൈൻ ചെയ്യട്ടേയെന്ന് അവൾ ചോദിച്ചു. താൻ ഓക്കെ പറഞ്ഞു. അപർണയ്ക്ക് ആ സമയത്ത് സരിഗമപ ഹിറ്റാണെന്നും തനിക്ക് ഇത്ര റീച്ചുണ്ടെന്നും അറിയില്ലായിരുന്നു. പിന്നെ തങ്ങൾ കൊവിഡ് സമയത്ത് ഒരു യുട്യൂബ് ചാനൽ തുടങ്ങി. നേരത്തെയുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ പോയതിന് പിന്നാലെയായി കുറച്ച് മാസം മുമ്പാണ് ഇരുവരും പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അതുപോലെ തന്നെ മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതാരകനാണ് ജീവ. ഒപ്പം ഇടയ്ക്കൊക്കെ ചെറുതും വലുതുമായ വേഷങ്ങൾ സിനിമയിൽ ചെയ്യുന്നുമുണ്ട് ജീവ.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷമാണ് ഇരുവരും ഇന്ന് കാണുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടാക്കിയെടുത്തതും. സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയാണ് ജീവയ്ക്ക് കരിയർ ബ്രേക്കായത്. ഈ പരിപാടിയുടെ അവതാരകൻ അയർത്തിയത് ജീവ ആയിരുന്നു. സൂര്യ മ്യൂസിക്കിന്റെ അവതാരകർ ആയിരുന്നു ഇരുവരും. സൂര്യ മ്യൂസിക്കിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. തങ്ങൾക്കെതിരെ വരുന്ന മോശം പാരാമർശങ്ങളെപ്പറ്റിയും ജീവ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായ ജീവയുടെയും അപർണ തോമസിന്റെയും ഫോട്ടോഷൂട്ട് വീഡിയോ ഒക്കെ വൈറലായി മാറാറുണ്ട്. പ്രത്യേകിച്ചും അപർണ തോമസിന്റെ എക്സ്സ്പോസ്ഡ് ഫോട്ടോകൾ ഒക്കെ തന്നെ പലതരം അധിക്ഷേപങ്ങൾക്ക് വിധേയമാകാറുണ്ട്. ഒമ്പത് വർഷം കൊണ്ട് തങ്ങൾ എല്ലാ അവസ്ഥയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മോശമായി വരുന്ന ആൾക്കാരുടെ കമന്റുകൾക്ക് തങ്ങളെ തളർത്താനാവില്ലെന്നും ജീവ പറയുന്നു.











