ഒരു സ്പൂൺ സൂര്യകാന്തി വിത്തുകൾ ദിവസവും കഴിക്കുന്നത് ശീലമാക്കിയാലോ…; ഒരുപാടുണ്ട് ​ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിൻ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി നിരവധി പോഷക​ഗുണങ്ങൾ ഇവയ്ക്കുണ്ട്. സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഉള്ള ​ഗുണങ്ങളെ കുറിച്ച് അറിയാം. ദിവസവും ഒരു സ്പൂൺ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ഒരുപാട് ​ഗുണഫലങ്ങൾ നൽകും.

1. ദഹനം – ഫൈബർ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ പതിവാക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

2. ഹൃദയാരോഗ്യം – ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം കൂട്ടാനും സഹായിക്കും.

3. പ്രമേഹം – നാരുകൾ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

4. ഊർജം – പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഊർജം പകരാനും സഹായിക്കും.

5. രോഗ പ്രതിരോധശേഷി – സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.