ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല, ആര്യ

മുൻ ബിഗ് ബോസ് മത്സാരാർത്ഥിയും നടിയുമായ ആര്യ ബഡായിക്കെതിരെ ബിഗ്ഗ്‌ബോസ് മലയാളം സീസൺ 6 താരം ജാസ്മിൻ ജാഫർ നേരത്തേ രംഗത്തെത്തയിരുന്നു. തന്നെ സൈബർ ആക്രമണത്തിന് ആര്യ ഇട്ടുകൊടുത്തുവെന്നായിരുന്നു ജാസ്മിന്റെ പ്രധാന വിമർശനം. തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആളാണ് ആര്യയെന്നും അവരെ പോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് താനും തനിക്കും തെറ്റുകള്‍ പറ്റുമെന്നുമായിരുന്നു ജാസ്മിൻ ഒരഭിമുഖത്തിൽ ആര്യയ്‌ക്കെതിരെ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ജാസ്മിന് മറുപടി നൽകുകയാണ് ആര്യ ബഡായ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം. ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ താൻ ജീവിതത്തിൽ ചെയ്തത്, എന്നിട്ട് തന്നെ സൈബർ ബുള്ളിയിങ്ങിന് ഇട്ട് കൊടുത്തു എന്ന് കഴിഞ്ഞ സീസണിൽ ഒരു മത്സരാർത്ഥി പറയുന്നത് കേട്ടുവെന്നും അതിന്റെ റീൽസ് തനിക്ക് പലരും അയച്ചുതന്നിട്ട് അതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചുവെന്നും ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലയെന്നും അല്ലെങ്കിൽ ഞാൻ ചെയ്ത എന്ത് തെറ്റാണ് ആ കുട്ടി ചെയ്തതെന്ന് തനിക്ക് അറിയില്ലയെന്നുമാണ് ആര്യ പറയുന്നത്. ആ വീഡിയോയുടെ താഴെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

ആര്യ പണ്ട് ഭർത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ പോയതല്ലേ, അത് തന്നെയല്ലേ ജാസ്മിനും ചെയ്തത് എന്ന്. എന്നാൽ ഞാനും എന്റെ ഭർത്താവും എന്ത് കാരണത്താലാണ് പിരിഞ്ഞതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലയെന്നും ഭർത്താവുമായി പിരിയാനുള്ള കാരണത്തിൽ തെറ്റ് തന്റെ ഭാഗത്താണ് കൂടുതൽ എന്നാണ് താൻ പറഞ്ഞത് എന്നാണ് ആര്യ പറയുന്നത്. അത് താൻ അംഗീകരിക്കുന്നു. ഒരു വിവാഹത്തിൽ തെറ്റ് ചെയ്യുക എന്നാൽ ചതിക്കുക മാത്രമല്ലയെന്നും എനക്ക് വേറെ കാമുകൻ ഉണ്ടെന്നൊക്കെ ആൾക്കാർ ചിന്തിച്ചുവെന്നും ഞാനോ എന്റെ മുൻ ഭർത്താവോ ഇങ്ങനെ പറഞ്ഞിട്ടില്ലയെന്നും തങ്ങൾ വേർപിരിയാനുള്ള കാരണങ്ങൾ ഞങ്ങൾക്ക് കൃത്യമായി അറിയാമെന്നും ആര്യ പറയുന്നു. തങ്ങളുടെ കുടുംബത്തിന് പോലും ഇക്കാരണങ്ങളൊന്നും കൃത്യമായി അറിയില്ലെന്ന് തോന്നുന്നുവെന്നും വേർപിരിഞ്ഞത് ‍തങ്ങളുടെ മാത്രം തീരുമാനമാണ്. വേണമെങ്കിൽ ചില കാര്യങ്ങൾ എനിക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. എന്നാൽ ഞാൻ വാശി കാണിച്ചുവെന്നും 23 വയസൊക്കെയെ ഉണ്ടായിരുന്നുള്ളൂ തനിക്കെന്നും അപ്പോൾ തന്റെ ഈഗോയായിരുന്നു എനിക്ക് വലുതെന്നും അങ്ങനെ വാശി കാണിച്ചില്ലായിരുന്നുവെങ്കിൽ തങ്ങൾ ഇപ്പോൾ ഒരുമിച്ച് ഉണ്ടായരുന്നേനെയെന്നും ആര്യ പറയുന്നുണ്ട്.

തങ്ങളുടെ വിവാഹമോചനം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞാണ് ഞാൻ മറ്റൊരു റിലേഷനിലേക്ക് കടക്കുന്നതെന്നും തന്റെ മുൻ ഭർതൃസഹോദരി മുഖേനയാണ് രണ്ടാമത്തെ പങ്കാളിയെ പരിചയപ്പെടുന്നതെന്നും ദുബായിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഒരു പരിപാടിക്ക് വേണ്ടി ഗസ്റ്റ് ആയി വരാനാണ് വളിച്ചത്. അങ്ങനെയാണ് തങ്ങൾ സംസാരിച്ച് തുടങ്ങിയത്. പിന്നട് നല്ല സുഹൃത്തുക്കളായെന്നും അത് കഴിഞ്ഞിട്ടാണ് ഒരു റിലേഷൻഷിപ്പിലേക്ക് പോയതെന്നും ആര്യ പറയുന്നു. രണ്ടാമത്തെ ബന്ധം ഇല്ലാതായപ്പോഴാണ് ഞാൻ ഭീകരമായി തകർന്നത്. ആദ്യ വിവാഹം ഒരു ബ്രോക്കൺ മാരേജ് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോൾ ഒരു ശക്തമായ ബന്ധമായിരിക്കണം അതെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് ആ റിലേഷൻ ഒരു ടൈം പാസ് അല്ലായരുന്നുവെന്നും ആര്യ പറയുന്നു. ആ വ്യക്തയെ കുറിച്ച് എനക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം തകർന്നപ്പോൾ ഞാൻ ഡിപ്രഷനിലായെന്നും റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്നും ആര്യ പറയുന്നു. പക്ഷെ ഒരാളെ വെച്ച് നമ്മൾ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. ചിലർ ബ്രേക്ക് അപ് കഴിഞ്ഞാൽ പറയാറുണ്ട് ആണുങ്ങളെ വിശ്വസിക്കാനേ പാടില്ലെന്ന്. എന്നാൽ അങ്ങനെയൊരു ചിന്ത തനിക്കില്ലെന്നും നല്ല ആണുങ്ങളെ താൻ കണ്ടിട്ടുണ്ട്. തന്റ് അച്ഛനും സഹോദരൻമാരുമൊക്കെ അവരുടെ പങ്കാളികളെ വളരെ നല്ല നിലയിൽ പരിഗണിച്ചിട്ടുണ്ട് എന്നും ആര്യ പറയുന്നു. അതേസമയം തന്റെ റിലേഷന്ഷിപ്പിനെക്കുറിച്ച് പല തവണ ആര്യ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ബിഗ്ഗ്‌ബോസിൽ വന്നതിനു ശേഷമാണു ആര്യയെ മലയാളികൾ കൂടുതൽ അറിയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. ബിഗ്ഗ്‌ബോസിന്‌ ശേഷം നിരവധി വിമർശങ്ങൾ ആര്യയെ തേടി എത്തിയിട്ടുണ്ട്.