പുതിയ തലമുറക്കാർ യേശുദാസിനെക്കണ്ടു പഠിക്കണം, മല്ലിക സുകുമാരൻ

യേശുദാസിനു പകരം വെക്കാൻ മറ്റാരുമില്ലെന്നും, യേശുദാസ് ഒക്കെ വഴിമാറികൊന്നുതിട്ട പുതിയ ആളുകൾ വരട്ടെയെന്നു പറയുന്നത് നടക്കുന്ന കാര്യമല്ലെന്നും, പുതിയ തലമുറക്കാർ യേശുദാസിനെക്കണ്ടു പഠിക്കണമെന്നും പറയുകയാണന് മല്ലിക സുകുമാരൻ . ഗാന​ഗന്ധർവാൻ എന്ന്യേ വിശേഷിപ്പിക്കുന്ന യെശുദാസിന് ബഹുമാന്യ സ്ഥാനമാണ് സം​ഗീത ലോകം നൽകുന്നത്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള യേശുദാസിന് പ്രശംസയ്ക്കൊപ്പം പലപ്പോഴും ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. യേശുദാസിന്റെ സാന്നിധ്യം പുതിയ ആളുകൾക്ക് അവസരമില്ലാതാക്കുന്നു, പുതിയ ​ഗായകർ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. ​യേശുദാസിന്റെ മുൻകോപവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. യേശു​ദാസിന്റെ പെരുമാറ്റ രീതികളിൽ അതൃപ്തി പ്രക‌ടിപ്പിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ യേശുദാസിനെ പിന്തുണച്ച് കൊണ്ട് നടി മല്ലിക സുകുമാരൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. യേശുദാസിന് പകരം വെക്കാൻ മറ്റൊരാളില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു.

ഇളം തലമുറ ദാസേട്ടനെ കണ്ട് പഠിക്കണം. അദ്ദേഹത്തെക്കുറിച്ച് പലതരം വിമർശനങ്ങൾ പറയുന്നവരും മക്കളുമടക്കം കണ്ട് പഠിക്കണമെന്നും മല്ലിക പറയുന്നു. അദ്ദേഹത്തിന് ഒരു ജീവിതചര്യയുണ്ട്. സം​​ഗീതത്തിന് വേണ്ടി 100 ശതമാനം സമർപ്പിക്കുന്നു. ചില ഭക്തരെ പോലെയാണ്. ഏത് നേരവും സം​ഗീതം മാത്രമാണ് യേശുദാസിനെന്നും മല്ലിക പറയുന്നു. ഇപ്പോൾ യേശുദാസ് അമേരിക്കയിലാണ്.തന്റെ സഹോദരനൊക്കെ അദ്ദേഹത്തിന്റെ അടുത്ത് താമസമുണ്ട്. അവിടെയും ഇത് തന്നെയാണെന്ന് എല്ലാവരും പറയുന്നത് എന്നും മല്ലിക പറയുന്നത്. കഴിയുന്ന സമയത്തൊക്കെ യേശുദാസ് പാടുമെന്നും എന്തെങ്കിലുമൊക്കെ പാടി റെക്കോ‍ഡ് ചെയ്ത് അയച്ച് കൊടുക്കുമെന്നും മല്ലിക പറയുന്നു .ചുമ്മാതെ എല്ലാവരും യേശുദാസ് എന്ന വ്യക്തിയെ പൊക്കുകയല്ല. അദ്ദേഹത്തിന്റെ പ്രൊഫഷണൽ കമ്മിറ്റ്മെന്റുണ്ട് അതിനെപ്പറ്റിയാണ് താൻ പറയുന്നതെന്നും തനിക്ക് കൊച്ച് കുട്ടികളോട് പറയാനുള്ളത് ഇതൊക്കെയാണെന്നും മല്ലിക സുകുമാരൻ പറയുന്നു. കഴിവ് വളർത്തി വലുതാക്കി പടർന്ന് പന്തലിച്ച് ഇത്രത്തോളം കൊണ്ട് വന്നിരിക്കുമ്പോൾ പെട്ടെന്ന് യേശുദാസ് വഴിമാറി കൊടുത്തേ കൊച്ചു പിള്ളേർ വര‌‌ട്ടെ എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല എന്നും . അതൊന്നും ഒരു മനുഷ്യനും തീരുമാനിക്കാൻ പറ്റില്ല. അതൊക്കെ ദൈവികമായ തീരുമാനങ്ങളാണ്.

അത് ദാസേട്ടനായാലും ചിത്രയായാലും അങ്ങനെ തന്നെയാണെന്നും തരാം പറയുന്നു. . തമാശയും കളിയും ചിരിയും വേണമെന്നും പക്ഷെ ഉള്ളിന്റെ ഉള്ളിൽ സം​ഗീതമാണ് പ്രധാനമെങ്കിൽ അതിന് വേണ്ടി തപസിരിക്കുന്ന ഒരാളെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങനെയുള്ളവരെ തുടച്ച് നീക്കാൻ മനുഷ്യർക്ക് കഴിയില്ല. ഇത്രയും വയസായിട്ടും ദാസേട്ടൻ പാടുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ കണ്ണ് നിറയാറുണ്ട് എന്നാണ് മല്ലികയുടെ വാക്കുകൾ. മക്കളെയും അതേ പോലെ പരിശീലിപ്പിച്ചെന്ന് കേട്ടിട്ടുണ്ട് എന്നും പ്കഹ്സ് അച്ഛനെ പോലെ മക്കളും കമ്മിറ്റഡാണോ എന്ന് തനിക്ക് അറിയില്ല. ദാസേട്ടനെ പോലെ ചിത്രയും സം​ഗീതത്തെ ആരാധിക്കുന്ന വ്യക്തിയാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അതേസമയം അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാത്ത നടിയാണ് മല്ലിക സുകുമാരൻ. ഈ സ്വഭാവത്തിന്റെ പേരിൽ തന്നെ ഇഷ്ടമില്ലാത്തവരും ഉണ്ടെന്ന് മല്ലിക സുകുമാരൻ പറയാറുണ്ട്. കഴിഞ്ഞ ദിവസം സ്ത്രീകൾ ഉന്നയിക്കുന്ന പീഡന പരാതിയെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത് ചർച്ചയായി. ഒന്നോ രണ്ടോ പ്രാവശ്യം മോശം അനുഭവം ഉണ്ടാകുന്നത് മനസിലാക്കാം. എന്നാൽ വീണ്ടും വീണ്ടും പോയ ശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലിക സുകുമാർ തുറന്ന് പറഞ്ഞു. മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ച് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. സിനിമാ രം​ഗത്ത് മല്ലിക സുകുമാരൻ ഇന്ന് സജീവമാണ്.