
ചന്ദനമഴയെന്ന സീരിയയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മേഘ്ന വിൻസെന്റ്. താരത്തിന്റെ വ്യക്തിജീവിതം അടുത്തിടെ വളരെ ചർച്ചകൾക്ക് കാരണമായിരുന്നു. മേഘ്നയുടെ വിവാഹമോചനമായിരുന്നു ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ അടുത്ത സുഹൃത്തും നടിയുമായ ഡിംപിൾ ടോണിന്റെ സഹോദരൻ ഡോൺ ടോണിയെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ ടോണുമായുള്ള ഡിവോഴ്സിനെ കുറിച്ച് തുറന്നുപറയുകയാണ് താരം. ആരൊക്കെ സമാധാനിപ്പിക്കാൻ ഉണ്ടെങ്കിലും നമ്മൾക്ക് ഉള്ളിൽ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പറയുന്ന കാര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും അംഗീകരിക്കാനുമൊക്കെ ഉള്ളിലുള്ള ആൾ ഒകെ ആയിരിക്കണമെന്നും 24 മണിക്കൂറും ലാളിക്കാനൊന്നും ആർക്കും പറ്റില്ല. തീരുമാനമെടുക്കേണ്ടതും സ്വയം തോന്നേണ്ടതും നമ്മൾ തന്നെയാണ് എന്നുമൊക്കെ മേഘ്ന പറയുന്നു. ജീവിതത്തിൽ നമ്മുക്ക് രണ്ട് ഓപ്ഷനാനുള്ളത്. ഒന്നുകിൽ കരഞ്ഞ് കൊണ്ട് ഡിപ്രഷനായി കിടക്കാം. അതല്ലെങ്കിൽ പല കാര്യത്തിലും എൻഗേജ് ചെയ്ത് മുന്നോട്ട് പോകാം.

താൻ സെക്കന്റ് ഓപ്ഷൻ തിരഞ്ഞെടുത്തുവെന്നും താൻ ഒക്കെയാകാൻ ഒരുപാട് സമയമെടുത്തു. ഷോക്കായിരുന്നു എന്നൊക്കെ മേഘ്ന പറയുന്നു. ആ ഡിപ്രഷൻ സ്റ്റേജിൽ കൂടെ പോയിട്ടൊക്കെ തന്നെയാണ് താൻ കടന്ന് വന്നതെന്നും എല്ലാവരേയും പോലെ ആണ് താനും രാവും പകലും ഇല്ലാതെ കരഞ്ഞിട്ടുണ്ട് എന്നും ആ സമയത്ത് ഒരു തമിഴ് സീരിയലാണ് ചെയ്ത് കൊണ്ടിരുന്നതെന്നും മേഘ്ന പറയുന്നു. സീരിയലിൽ ഡയലോഗ് പറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്ത് പല തവണ താൻ വീണുപോയിട്ടുണ്ട് എന്നും അതിൽ നിന്ന് പുറത്തുകടക്കുക വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മേഘ്ന പറയുന്നു. എല്ലാവരും കല്യാണം കഴിക്കുമ്പോൾ ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിക്കില്ല. പ്രത്യേകിച്ച് തന്നെ പോലെ ഹോംലിയായൊരാൾ. തന്നെ വളർത്തിയത് അപ്പാപ്പനും അമ്മാമ്മയുമാണ് എന്നും അവരുടെ ചട്ടക്കൂടിൽ വളർന്നൊരു കുട്ടിയാണ് താനെന്നും മേഘ്ന പറയുന്നു. ഇങ്ങനെയൊരു സാഹചര്യം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന് താൻ ചിന്തിച്ചിട്ട് കൂടിയില്ലായെന്നും അതുകൊണ്ട് തന്നെ കഠിനമായിരുന്നു ആ സ്ടാജെന്നും അമ്മയായിരുന്നു തന്റെ കൂടെ ആ സമയത്ത് ഉണ്ടായിരുന്നതെന്നും മേഘ്ന പറയുന്നുണ്ട്. മാത്രമല്ല തന്റെ അമ്മ സിംഗിൾ പാരന്റായിരുന്നുവെന്നും അമ്മ വളരെ ശക്തയായ സ്ത്രീയാണ്. അമ്മ തന്നെയാണ് തന്റെ റോൾ മോഡലെന്നും ‘അമ്മ തളർന്നു കിടന്നിട്ടില്ല അതുകണ്ടാണ് താൻ വളർന്നതെന്നും മേഘ്ന പറയുന്നു. നമ്മൾ ബെസ്റ്റായ കാര്യങ്ങളാണ് ജീവിതത്തിൽ തിരഞ്ഞെടുക്കുക.

അത് അതുകൊണ്ട് പല കാര്യങ്ങളും തെറ്റായി പോയി എന്ന് പറയാനാകില്ലയെന്നും ഇപ്പോഴുള്ള മേഘ്ന അതിൽക്കൂടെയൊക്കെ കടന്ന് വന്ന് പക്വതയായ ആളാണെന്നും അതൊക്കെ ഒരു പാഠം ആയിരിക്കുമെന്നും അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്, തെറ്റാണെന്ന് പറയാനാകില്ലയെന്നും മേഘ്ന വ്യക്തമാക്കി. ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. ചില കാര്യങ്ങൾ തെറ്റായിപ്പോകും. എന്നാൽ അതിൽ കുറ്റബോധം കൊണ്ട് ഇരിക്കില്ല താനെന്നും ആ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കും. ഡിപ്രഷൻ സമയത്തൊക്കെ പലരോടും എന്റെ പ്രശ്നങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും നമ്മുക്ക് മാത്രമാണ് അത് ഫീലിങ്സെന്നും മറ്റുള്ളവർക്ക് അത് കഥ മാത്രമാണെന്നും കുറേ നാൾ കഴിഞ്ഞിട്ടാണ് തനിക്കത് മനസിലായതെന്നും മേഘ്ന പറയുന്നുണ്ട്. നമ്മൾ ജീവിച്ച് തീർത്ത ഓരോ നിമിഷവും എങ്ങനെയായിരുന്നു എന്ന് നമുക്കല്ലേ അറിയൂ. അതൊരു പത്ത് മിനുട്ട് കെണ്ടോ അഞ്ച് മിനുട്ട് കൊണ്ടോ വിശദീകരിക്കാൻ പറ്റില്ലയെന്നും വിശദീകരിച്ചാൽ പോലും അത് പത്ത് ശതമാനം പോലും ആളുകൾക്ക് മനസിലാവില്ല. അതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് താൻ പ്രതികരിക്കാതിരിക്കുന്നതെന്നും അതിൽ ശരിതെറ്റുകൾ ചികയുന്നതിൽ കാര്യമില്ലയെന്നും ഒരുപക്ഷെ മറ്റൊരു അവസരത്തിൽ താൻ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയേക്കാമെന്നും മേഘ്ന വ്യക്തമാക്കി. അതേസമയം ഡോൺ ടോണിയുമായി 2017 ലായിരുന്നു മേഘ്നയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഡോണുമായി മേഘ്ന അകന്നു കഴിയുകയായിരുന്നു. ശേഷം രണ്ടുപേരും വിവാഹമോചിതരാകുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഡോൺ മറ്റൊരു വിവാഹം കഴിച്ചു. ഇന്ന് സീരിയലും മറ്റുമായി തിരക്കിലാണ് മേഘ്ന.











