
നാഗചൈതന്യ ,ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയ൦ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്, നാഗർജുന ആയിരുന്നു ഈ വാർത്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, ഇപ്പോൾ ഈ വിവാഹനിശ്ച്ചയത്തോട് എത്തുന്ന ഒരു കാര്യമാണ് ശ്രെദ്ധ ആകുന്നത്, സെലിബ്രിറ്റി ജ്യോതിഷനായ വേണുസാമിയുടെ പ്രവചനമാണിതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്,നാഗചൈതന്യയുടെ മുൻപങ്കാളി ആയ സാമന്തയെപ്പറ്റിയാണ് വേണുസാമി പ്രവചനം നടത്തിയത്, വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷം വിവാഹിതരായ താരങ്ങള്‍ നാല് വര്‍ഷം കൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു, അന്ന് മുതല്‍ താരങ്ങളുടെ വേര്‍പിരിയലിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ നാഗ ചൈതന്യ മറ്റൊരു പ്രണയത്തിലായെന്ന ഗോസിപ്പുകളും പ്രചരിച്ചു. അതൊക്കെ സത്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് സാമന്തയായിരുന്നു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ പലരും നടിയെ കുറ്റപ്പെടുത്തി. ഇതിനിടയില്‍ കഠിനമായൊരു അസുഖം കൂടി വന്നതോടെ നടി കൂടുതല്‍ മോശം അവസ്ഥയിലേക്കും പോയി. ഇതിനിടെയാണ് വേണുസാമി സാമാനത്തെപ്പറ്റി പുതിയ ചിലപ്രവചനം നടത്തിയത് .മുന്‍പ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ വിവാഹമോചനം ഉണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സാമന്തയെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി.

സാമന്തയുടെ ഇനിയുള്ള സമയം നല്ലതായിരിക്കുമെന്നാണ് വേണു സ്വാമി പറയുന്നത്. വരാനിരിക്കുന്ന ചിത്രങ്ങള്‍ സാമന്തയ്ക്ക് കൂടുതല്‍ പേരും പ്രശസ്തിയും കൊണ്ടുവരുമെന്നും മുന്‍പുണ്ടായിരുന്ന പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നും ജ്യോതിഷ്യ പ്രവചിക്കുന്നു, ഈ പ്രവചന ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും നല്ല ദമ്പതിമാരായി അറിയപ്പെട്ടിരുന്ന താരങ്ങളുടെ വേര്‍പിരിയല്‍ ആരാധകരെ നിരാശരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. പലപ്പോഴായി ഇതിന്റെ കാരണം അന്വേഷിച്ച് പോയവര്‍ സാമന്തയിലാണ് കുറ്റം കണ്ടെത്തിയത്. ഒരു കുഞ്ഞ് ജനിക്കാത്തതാണ് പ്രശ്‌നമെന്നും സാമന്തയുടെ വാശി കൊണ്ടാണ് ഇതൊക്കെയെന്നും ആരോപണങ്ങള്‍ വന്നു. മാത്രമല്ല വിവാഹമോചനത്തിന് പിന്നാലെ സാമന്ത ഐറ്റം ഡാന്‍സ് കളിച്ചതും സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചതുമൊക്കെ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. ഇടയ്ക്ക് ഗുരുതരമായൊരു അസുഖം തനിക്കുണ്ടെന്ന് പറഞ്ഞതോടെ നടിയെ പിന്തുണച്ചും ആരാധകരെത്തി. ഇപ്പോള്‍ നാഗയുടെ വിവാഹനിശ്ചയ വാര്‍ത്തകള്‍ വന്നതോടെ സാമന്ത ശരിയായിരുന്നു എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ് ആരാധകരും











