നമ്മൾ വീണുപോയാൽ ഒരുത്തനും കാണില്ല! അവനവനെ അവനവൻ മാത്രമേ കാണൂ; സാമന്തയുടെ ഈ വാക്കുകൾ നാഗചൈതന്യയെ കുറിച്ചെന്ന് ആരാധകർ 

ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം നാഗചൈതന്യയും, ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയ വാർത്തകൾ ആണ്, അതിൽ കൂടുതലും വിമർശനങ്ങളാണ് ഇരുവർക്കും എത്തുന്നത്, നാഗചൈതന്യയുടെ ആദ്യ ഭാര്യ ആയിരുന്നു നടി സാമന്ത, ഇപ്പോൾ സാമന്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. നടി പറയുന്നതിങ്ങനെ..ഈ ജീവിതത്തിൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ഏറ്റവും മഹത്തായ റിലേഷൻ ഷിപ്പ് അവനവനോടുള്ളത് തന്നെ ആയിരിക്കണം. അവനവനെ അവനവൻ മാത്രമേ  കാണൂ. അല്ലാതെ നിങ്ങളുടെ കാമുകനോ, കാമുകിയോ, മാതാപിതാക്കളോ ആയിരിക്കില്ല

നിങ്ങൾ തകർന്നുപോകുമ്പോൾ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍, ഞാന്‍ വിശ്വസിക്കൂ, ഒരുനാള്‍ ഇത് സംഭവിക്കും. ഇപ്പോള്‍ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം പരീക്ഷ ആയിരിക്കും. പക്ഷെ എന്നെ വിശ്വസിക്കൂ, നിങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകാന്‍ പോകുന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. നിങ്ങൾ നിങ്ങളുടെ നല്ലൊരു സുഹൃത്തായി മാറുക, നമ്മൾ വീണുപോയാൽ നമ്മൾ മാത്രമേ കാണൂ

ഇപ്പോൾ നടിയുടെ ഈ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, നിരവധി കമെന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്. നാഗചൈതന്യയുടെ വിവാഹ നിശ്‌ചയത്തിനു ശേഷമാണ് സാമന്തയുടെ ഈ വാക്കുകൾ, ശരിക്കും അപ്പോൾ നാഗചൈതന്യയെ കുറിച്ചുള്ളതാണ് എന്നാണ് ആരധകർ പറയുന്നത്, ശരിയാണ് സാമന്ത പറഞ്ഞത്. വീണു പോകുമ്പോൾ ആരും കാണില്ല അവനവനെ അവനവൻ മാത്രമേ കാണൂ എന്നാണ് ആരാധകർ പറയുന്നത്,