നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ്! മമ്മൂട്ടിയുടെ ഗെയിം ത്രില്ലറായ  ‘ബസൂക്ക’യുടെ ടീസർ പുറത്ത് 

പ്രേക്ഷർ ആവേശത്തോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു ‘ബസൂക്ക’ ഇപ്പോൾ  ചിത്രത്തിന്റെ  ടീസർ എത്തിയിരിക്കുകയാണ്, ഇതൊരു ബിഗ് ബഡ്‌ജറ്റ്‌ ഗെയിം ത്രില്ലർ ചിത്രം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇതിന്റെ ടീസർ, ബസൂക്കയുടെ ടീസറിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട്,നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല ഭായ് എന്ന്, ശെരിയാണ് മമ്മൂട്ടി ചെയ്യാത്ത റോളുകളില്ല എങ്കിലും ഓരോ സിനിമയുടെ പ്രഖ്യാപനം വരുമ്പോഴും എന്ത് റോൾ ആണെന്ന ആകാംഷ സമ്മാനിക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട് .  ഇപ്പോൾ ബസൂക്കയുടെ കാര്യത്തിലും ആ ഹൈപ്പ് സൃഷ്ടിക്കാൻ മമ്മൂക്കക്ക്  കഴിഞ്ഞിരിക്കുന്നു എന്നാണ് ടീസർ  കണ്ട പ്രേക്ഷകർ പറയുന്നത്

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോ​ഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.     സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ്  ഗൗതം വാസുദേവ് മേനോന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു  ആവേശം കൊള്ളിക്കുന്ന  ഒരു മറുപടിയാണ് ലഭിക്കുന്നത്.

നമ്മള്‍ ചെയ്യാത്ത റോളൊന്നും ഇല്ല ഭായ് എന്നാണ്  മമ്മൂട്ടിയുടെ മറുപടി. എന്തായാലും ആവേശത്തിലാക്കുന്ന ഒരു മമ്മൂട്ടി ചിത്രമായിരിക്കും ബസൂക്ക എന്നതിൽ സംശയമില്ല ,നല്ലതിനും ചീത്തയ്ക്കും ഇടയിലുള്ള മത്സരം. ഒന്നിൽ തുടങ്ങി നൂറിൽ അവസാനിക്കുന്ന ​ഗെയിം. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ കൗതുകം നിറഞ്ഞതായിരിക്കും. പാൻ ഇന്ത്യൻ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും സസ്പെൻസും, ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്