നടുക്കുള്ള  ചെറുക്കൻ പൊളി ലുക്ക്! നടി അമല പോൾ  എടുത്ത സെൽഫിക്ക് ആരാധകൻ നൽകിയ കമന്റ് 

ഇപ്പോൾ സിനിമ മേഖലയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് വലിയ ചർച്ച വിഷയമായിരിക്കുകയാണ്, ഈ ചർച്ചക്കിടയിൽ നടി അമല പോൾ പങ്കുവെച്ച ഒരു സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. താരരാജക്കന്മാരുടെ കൂടെയുള്ള അമലയുടെ സെൽഫിയാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മഴവിൽഅവാർഡ് ഷോ. ഈ ഷോയിൽ പങ്കെടുക്കുമ്പോളാണ് നടിയുടെ ഈ സെൽഫി, അമല പോളിനൊപ്പം താര രാജാക്കന്മാരായ മമ്മൂട്ടിക്കും, മോഹൻലാലിനൊപ്പമുള്ള സെൽഫി. രണ്ടു ലെജന്റുകൾ ഒരു ഫ്രയിമിൽ , ഈ നിമിഷത്തിൽ ഒരു സെൽഫി എടുക്കാൻ കഴിയില്ല  എന്നായിരുന്നു അമല പങ്കുവെച്ച ഈ സെൽഫിക്ക് കൊടുത്ത ക്യാപ്‌ഷൻ.

‘ഫാൻ ​ഗേൾ’ എന്നാണ് അമല പോൾ ഹാഷ്ടാ​ഗ് ചെയ്തത്. പോസ്റ്റിനു താഴെ വന്ന കമന്റുകളെല്ലാം അത്രയും രസകരമായിരുന്നു. പലരും മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചാണ് പറയുന്നത്. ചിലർ ലാലേട്ടന്റെ അഭിനയത്തെ കുറിച്ച്. നടുക്കുള്ള ചെറുക്കൻ പൊളി എന്നാണ് മമ്മൂട്ടിയെ കുറിച്ച്  ഒരു ആരാധകൻ കമെന്റ് ചെയ്യ്തിരിക്കുന്നത്.  മറ്റു ചിലർ പറയുന്നത് ‘മൂന്ന് ലെജന്റ്സ് ഒരേ ഫ്രെയ്മിൽ’ എന്ന്. അതായത് അമലയേയും ചേർത്താണ് ആളുകൾ അത്തരം കമന്റുകൾ ചെയ്തത്.

അത് പോലെ  മോഹൻലാൽ ആരോ​ഗ്യത്തോടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ ഏറെ സന്തോഷമുണ്ട് എന്നും ആരാധകർ പറയുന്നുണ്ട് . കഴിഞ്ഞ ദിവസം ആരാധകരെല്ലാം ഒരു നിമിഷം തങ്ങളുടെ ലാലേട്ടന് എന്തു പറ്റിയെന്ന് അറിയാതെ വേദനിച്ചിരുന്നു. തന്റെ ആരോ​ഗ്യ പ്രശ്നങ്ങളിലും ആ ഷോയും സംഘടനെ കുറിച്ചുള്ള കാര്യങ്ങളുമാണ് അദ്ദേഹത്തെ കൂടുതൽ മുന്നോട്ട് നയിച്ചത്. അതാവാം ഇത്രയും വേ​ഗം അദ്ദേഹത്തെ ക്യാമറക്കു മുന്നിൽ കാണാൻ സാധിച്ചത് എന്നും പറയുന്നുണ്ട്.