കെജിഎഫ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും അടിതെറ്റി; മലയാളി താരത്തിന്റെ ചിത്രത്തിന് വൻ തിരിച്ചടി, കളക്ഷൻ ഇങ്ങനെ

നിരവധി ചിത്രങ്ങളാണ് അടുത്ത കാലത്ത് തമിഴിൽ ബോക്സ്ഓഫീസിൽ പരാജയപ്പെട്ടത്. രായൻ പോലുള്ള ചിത്രങ്ങൾ ഇതിനിടെ ഹിറ്റാവുകയും ചെയ്തു. പക്ഷേ, 2023ലെ വിജയം തമിഴ് സിനിമകൾക്ക് ആവർത്തിക്കാൻ കഴിയുന്നില്ല. കീർത്തി സുരേഷിന്റെ രഘുതാത്ത സിനിമയും ഇപ്പോൾ ബോക്സ്ഓഫീസിൽ കുപ്പുകുത്തിയെന്നാണ് റിപ്പോർട്ട്.

ആകെ 63 ലക്ഷമാണ് രഘു താത്തയ്‍ക്ക് ഇന്ത്യയിൽ ആകെ നേടാനായത് എന്നാണ് റിപ്പോർട്ട്. സുമൻ കുമാറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ഛായാഗ്രാഹണം യാമിനി യഗ്നമൂർത്തിയാണ്. കെജിഎഫിന്റെ നിർമാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീർത്തി സുരേഷിന്റെ രഘു താത്ത.

കീർത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ സൈറണാണ് പ്രദർശനത്തിനെത്തിയത്. ജയം രവിയാണ് നായക കഥാപാത്രമായി ചിത്രത്തിൽ എത്തിയത്. കീർത്തി സുരേഷ് പൊലീസ് ഓഫീസറായ ചിത്രം എന്ന ഒരു പ്രത്യേകതയുള്ള സൈറണിൽ നായികയായി അനുപ പരമേശ്വരനും എത്തിയപ്പോൾ ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നു. സംവിധാനം നിർവഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.