
മോഹൻലാൽ താടിയെടുക്കുന്നില്ല എന്ന വിമർശനം ഏറെക്കാലമായി ഉയരുന്നതാണ് . ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം താടിയില്ലാത്ത ലുക്കില്‍ മോഹന്‍ലാല്‍ വരുന്നു. സത്യന് അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ’ത്തിനു വേണ്ടിയാണ് മോഹൻലാല്‍ താടിയെടുക്കുന്നത്.
‘എന്നും എപ്പോഴും’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ‘ഹൃദയപൂര്‍വം’. കുടുംബ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് മോഹൻലാല്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ ലോകത്ത് തകൃതിയായി നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയപൂർവ്വത്തിലെ മോഹൻലാലിന്റെ ലുക്ക്.

വർഷങ്ങൾക്ക് ശേഷം ഈ സിനിമക്കായി മോഹൻലാൽ താടി എടുക്കുമെന്നാണ് ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമോ സൂചനകളോ ഒന്നും തന്നെ പുറത്തുവന്നിട്ടുമില്ല.
ഒടിയൻ’ എന്ന സിനിമയിലാണ് മോഹൻലാൽ അവസാനമായി താടി ഇല്ലാതെ പ്രത്യക്ഷപ്പെട്ടത്. താടിയില്ലാത്ത മോഹൻലാലിനെ കാണാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയും ആയി. അതുകൊണ്ട് തന്നെ അനൗദ്യോഗികം ആണെങ്കിലും ഹൃദയപൂർവ്വത്തിന്റെ ചർച്ചകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന് പ്രഭാകരന് ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു.
അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. കോമഡി ജോണറിലാണ് ചിത്രം ഒരുക്കുന്നത്. എംപുരാന്, ബറോസ്’ എന്നീ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ സത്യന് അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അതുകൊണ്ട് പ്രതീക്ഷയും വാനോളം ആണ്. ഫൺ മോഡലിൽ ഉള്ള സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ .











