
കാരവാനില്ലാത്തതിനാൽ റോഡരികിൽ നിറുത്തിയിട്ട് ഇന്നോവയിൽ വെച്ച് നടി വിദ്യ ബാലനെ വസ്ത്രം മാറേണ്ടി വന്നിട്ടിട്ടുണ്ട്. വെളിപ്പെടുത്തി സംവിധായകൻ സുജോയ് ഘോഷ്. നടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു സുജോയ് സംവിധാനം ചെയ്യ്ത ‘കഹാനി’, ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി വിദ്യ ബാലൻ ആയിരുന്നു. എന്നിട്ടും അവർക്ക് ഒരു കാരവാൻ നൽകാൻ സാധിച്ചിരുന്നില്ല. സംവിധായകൻ പറയുന്നു. കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ചതിനാല്‍ അഭിനേതാക്കള്‍ക്ക് അടക്കം ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ തങ്ങൾക്ക് സാധിച്ചില്ല.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലന് പോലും ഒരു കാരവാന് നല്കാന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാര്‍ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളില്‍ ഇരുന്നായിരുന്നു നടി വസ്ത്രം മാറിയത്. വിദ്യാ ബാലന് കഹാനി വേണ്ടെന്ന് വയ്ക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്കിയ വാക്കിന്റെ പുറത്താണ് ചിത്രത്തില്‍ അഭിനയിച്ചത്.

അമിതാഭ് ബച്ചന് മുതല്‍ ഷാരൂഖ് ഖാന് വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറ് പുലര്‍ത്തുന്നവരാണ്. അതുപോലെ ആയിരുന്നു നടി വിദ്യ ബാലനും. 2012ല്‍ ആണ് കഹാനി റിലീസ് ചെയ്തത്. 15 കോടിക്ക് ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 79.20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.












