
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. നടി പാർവതി ജയറാമിന്റെ സഹോദരീ പുത്രി ഉത്തരയാണ് വധു . ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു . ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത് . അന്നാണ് സുഷിൻ തന്റെ ജീവിതപങ്കാളിയാക്കാൻ പോകുന്ന പെൺകുട്ടിയെ മീഡിയക്ക് പരിചയപ്പെടുത്തിയത് .
അടുത്തിടെ സുധിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബൊഗൈൻവില്ലയിലെ ‘സ്തുതി’ പാട്ട് വലിയ ജനശ്രദ്ധ നേടിയിരുന്നു . ഇന്ന് മലയാളസിനിമയിലെ ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകൻ എന്ന നിലയിൽ പ്രശക്തിയാർജ്ജിച്ച ഗായകനാണ് സുഷിൻ ശ്യാം . ഫഹദ് ഫാസിൽ ചിത്രം ആവേശത്തിലെ ‘ഇല്ലുമിനാട്ടി, മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ‘പറുദീസാ , കുമ്പളങ്ങി നെറ്സ്, വരത്തൻ, മഞ്ഞുമ്മൽ ബോയ്സ് , മിന്നൽ മുരളി , തുടങ്ങി ഹിറ്റ് സിനിമകളിൽ സംഗീതം നൽകിയത് സുഷിനായിരുന്നു .

2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ തന്റെ ബ്രാൻഡ് നെയിം സൗത്ത് ഇന്ത്യയിൽ ഒട്ടാകെ നേടിയെടുത്തു . ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ന്‍വില്ല’യാണ് സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇനി കുറച്ചുനാൾ ഇടവേളയെടുക്കുമെന്ന് സുഷിൻ അടുത്തിടെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം സബന്ധിച്ച് സുഷിൻ ഔദ്യോഗിക വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. വിവാഹവേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നെത്തുന്നത്.
അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നിറസാന്നിധ്യമായി.











