
തന്റെ കരിയറിനെയും ജീവിതത്തെയും കുറിച്ച് മുമ്പൊരിക്കൽ നടി മാന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കയിലാണ് മന്യയിന്ന് കുടുംബത്തോടൊപ്പം കഴിയുന്നത്. സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടി അന്ന് സംസാരിച്ചു. സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണ്.
എന്റെ അച്ഛൻ കാർഡിയോളജിസ്റ്റാണ്. ലണ്ടനിൽ സെറ്റിൽഡ് ആയിരുന്നു തങ്ങളെന്നാണ് മാന്യ അന്ന് പറഞ്ഞത്. എനിക്ക് 9 വയസുള്ളപ്പോൾ നാട്ടിലേക്ക് മടങ്ങി വരാൻ അച്ഛൻ തീരുമാനിച്ചു. എന്നാൽ അപ്രതീക്ഷിതമായി അച്ഛൻ മരിച്ചു. അന്ന് തനിക്ക് 13 വയസാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ളതിനാലാണ് സിനിമയിലേക്ക് വന്നതെന്നും മോഡലിംഗിലായിരുന്നു തുടക്കം.
പിന്നീട് സിനിമകളിൽ അവസരം ലഭിച്ചുവെന്നും നടി പറഞ്ഞു. ഒരു നായിക നടിയുടെ ഷെൽഫ് ലൈഫ് 5-10 വർഷമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹവും കുട്ടികളുമായ ശേഷം നായികാ റോളുകൾ കിട്ടില്ല. അത് മനസിലാക്കി ഞാൻ പഠിക്കാൻ തീരുമാനിച്ചുവെന്നും പഠിക്കാൻ വേണ്ടിയാണ് ന്യൂയോർക്കിൽ എത്തിയതെന്നും മന്യ വ്യക്തമാക്കി.
View this post on Instagram
സിനിമയില്‍ അഭിനയിക്കുന്ന നായികമാരുടെ ഒക്കെ അവസ്ഥ അങ്ങനെയാണ്. അതൊരു റിയാലിറ്റിയാണ്. ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്. വളരെ മനോഹരമായ കഥാപാത്രങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട്. അതുപോലെ ഇപ്പോഴും കാണാന്‍ സുന്ദരിയായി ഇരിക്കുന്നു. മഞ്ജു ചേച്ചിയുടെ കാര്യത്തില്‍ എനിക്ക് വളരെ അഭിമാനമുണ്ടെന്നും മാന്യ പറഞ്ഞു.
ഇപ്പോഴത്തെ ജീവിതം വളരെ നല്ലതാണെന്നും മന്യ അന്ന് പറഞ്ഞു. ബാങ്കിംഗ് മേഖലയിലാണ് ജോലി. സ്ഥിരമായ വരുമാനമുണ്ട്. ഒരു കുട്ടിയുള്ളപ്പോൾ 9-5 ജോലിയാണ് നല്ലതെന്നും മന്യ വ്യക്തമാക്കി.
കരിയറിൽ സജീവമായിരുന്ന കാലത്ത് ഒരു നടൻ തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും മന്യ തുറന്ന് പറഞ്ഞു. എന്നാൽ നടന്റെ പേര് പറയാൻ താരം തയ്യാറായില്ല. ഒരു മലയാള നടനോട് വല്ലാത്ത ക്രഷ് തോന്നിയിട്ടുണ്ടെന്നും മന്യ അന്ന് പറഞ്ഞു.
കൂടാതെ ജോക്കർ സിനിമയിലെ അനുഭവവും നടി പങ്കുവെച്ചു. ദിലീപ് വളരെ വിനീതനാണ്. വളരെ പെട്ടെന്ന് സൗഹൃദത്തിലായി. പക്ഷെ നിഷാന്ത് കുറച്ച് ടെൻഷനിലായിരുന്നു. കാരണം നടന്റെ ആദ്യ സിനിമയായിരുന്നുവെന്നാണ് മാന്യ പറഞ്ഞത്. നല്ല റോളായിരുന്നു. നിഷാന്തും ഞാനും അത്രയും സംസാരിച്ചിട്ടില്ല. ഞാനും ദിലീപുമാണ് കൂടുതൽ സംസാരിച്ചതെന്നും നിഷാന്ത് വളരെ ഫോക്കോസ്ഡ് ആയിരുന്നുവെന്നും വളരെ നല്ല നടനാണ് നിഷാന്തെന്നും മന്യ അന്ന് പറഞ്ഞു.
സിനിമാ രംഗത്തേക്ക് നല്ല കഥാപാത്രങ്ങൾ വന്നാൽ തിരിച്ച് വരുമെന്നും മന്യ വ്യക്തമാക്കി. എന്റെ പേര് മന്യ ആണോ മാന്യ ആണോ എന്നൊരു സംശയം പലര്‍ക്കും ഉണ്ട്. എന്നാൽ മാന്യ എന്നാണ് ശരിക്കും പേരെന്നും ഈ പേര് പറഞ്ഞ് ജയറാമേട്ടന്‍ എന്നെ കളിയാക്കാറുണ്ട് എന്നും മാന്യ വ്യക്തമാക്കിയിരുന്നു.
തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തുന്നത്. അത് എത്ര വലിയ പ്രൊജക്‌ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു.
ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നുവെന്നും മാന്യ മുൻപ് പറഞ്ഞിട്ടുണ്ട്.

അതേസമയമം നടൻ മമ്മൂട്ടിക്കൊപ്പവും മാന്യ അഭിനയിച്ചിട്ടുണ്ട്. താരത്തിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നടി വെളിപ്പെടുത്തിയിട്ടുണ്ട്. രാക്ഷസരാജാവ് , അപരിചിതൻ എന്നീ സിനിമകളിലാണ് മെഗാസ്റ്റാറിനോടൊപ്പം നടി അഭിനയിച്ചത് .
” താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ വ്യക്തിയാണ് മമ്മൂക്ക” എന്നാണ് മന്യ പറഞ്ഞത്. കൂടാതെ തന്റെ അമ്മ ഇപ്പോഴും മെഗാസ്റ്റാറിനെ കുറിച്ചുള്ള ആ പഴയ ഓർമ പങ്കുവെയ്ക്കാറുണ്ടെന്നും നടി പറഞ്ഞു. രാക്ഷസരാജാവ്’ എന്ന ചിത്രത്തിൽ വെച്ചാണ് മമ്മൂട്ടിയെ താൻ ആദ്യമായി കാണുന്നത്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ കഥാപത്രമായിരുന്നു അദ്ദേഹത്തിന്.
ആദ്യ കാഴ്ചയിൽ തന്നെ മമ്മൂട്ടി തന്നെ ആകർഷിച്ചതായി മാന്യ പറയുന്നു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ വ്യക്തിയാണ് മമ്മൂക്ക. ഇന്നും അതെ സൗന്ദര്യം അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മമ്മൂക്കയെ താൻ ഫോളോ ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണ് താനെന്നും മാന്യ പറഞ്ഞു. മെഗാസ്റ്റാറിന്റെ സിമ്പിളിസിറ്റിയെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.
മമ്മൂട്ടി വളരെ സിമ്പിളായിട്ടുള്ള വ്യക്തിയാണ്. താരജാഡയില്ലാതെ വളരെ എളിമായയിട്ടാണ് പെരുമാറുന്നത്. അതാണ് ഇന്നും മമ്മൂക്ക സൂപ്പർ സ്റ്റാർ പദവിയിൽ നിലനിൽക്കുന്നത്. ഒരു അഭിനേതാവ് എന്നതിൽ ഉപരി നല്ലെരു മനുഷ്യനാണെന്നും മമ്മൂട്ടിയൊരു ഇതിഹാസമാണെന്നും മാന്യ അന്ന് പറഞ്ഞു. അതേസമയം അഭിനയ രംഗത്ത് നിന്നും വർഷങ്ങായി മാറി നിൽക്കുകയാണെങ്കിലും മന്യയെ പ്രേക്ഷകർ മറന്നിട്ടില്ല. ആരാധകരുടെ സ്നേഹത്തിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നാണ് മന്യ പറയാറുള്ളത്. ആന്ധ്രപ്രദേശുകാരിയായ മന്യക്ക് മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
ജോക്കർ ആണ് ഏവരും എടുത്ത് പറയുന്ന മന്യയുടെ മലയാള സിനിമ. തുടരെ അവസരങ്ങൾ മന്യക്ക് ലഭിച്ച് കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ നടി സിനിമാ രംഗം വിട്ടു. പിന്നീട് വിദേശത്തേക്ക് പോയി. ഏറെക്കാലം മന്യ ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പിന്നീട് മന്യയെ ആരാധകർ കാണുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.











