
നടന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാന്‍ കാത്തിരിക്കുന്ന ഒരുപാട് ആരാധകരുണ്ട്. പൊതുവേ അഭിമുഖങ്ങളില്‍ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറയാത്ത ആളാണ് മോഹന്‍ലാല്‍.
ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നു പക്ഷെ ലാലേട്ടന്റെ ‘അമ്മക്ക് അതിനോട് താല്പര്യമില്ലായിരുന്നെന്നും സുചിത്ര പറയുന്നു . രേഖ മേനോനുമായിട്ടുള്ള പുതിയ അഭിമുഖത്തിലൂടെയാണ് വീട്ടില്‍ എല്ലാവരുടെയും ഭക്ഷണ രീതികളെ കുറിച്ചും മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ അമ്മയെ കുറിച്ചുമൊക്കെ സുചിത്ര സംസാരിച്ചത്.
മോഹൻലാലിൻറെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അഭിമുഖം . ആദ്യമായി തന്റെ ക്രാഫ്റ്റ് റൂം പ്രേക്ഷകരെ കാണിക്കുകകൂടിയായിരുന്നു സുചിത്ര മോഹൻലാൽ . ആദ്യം മുതലേ മോഹൻലാലിൻറെ ആരാധിക ആയിരുന്ന സുചിത്ര അന്നൊക്കെ കാർഡുകളിലൂടെ ഓരോ സന്ദേശം മോഹൻലാലിന് അയക്കുമായിരുന്നു . പിന്നെ ആ കാർദുകൾ വാങ്ങുന്ന രീതി വിട്ട് സ്വന്തമായി കാർഡുകൾ ഉണ്ടാക്കി തുടങ്ങി സുചിത്ര . വളരെ മനോഹരമായ വ്യത്യസ്തമാർന്ന ക്രാഫ്റ്റ് വർക്കുകൾ സുചിത്ര മോഹൻലാൽ നിർമ്മിച്ചിട്ടുണ്ട് .

മോഹൻലാലിനെപ്പറ്റിയാണ് സുചിത്ര ആദ്യം സംസാരിച്ച് തുടങ്ങുന്നത്. മോഹൻലാലിന് അമ്മയുടെ കഴിവുകൾ ആണ് കിട്ടിയതെന്നാണ് സുചിത്ര പറയുന്നത്. ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ് എന്നാണ് സുചിത്ര പറയുന്നത്. ഇപ്പോള്‍ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മള്‍ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും’ അമ്മ തിരിച്ചു പറയും. ചിലപ്പോള്‍ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ആക്ഷനിലൂടെയാവാം എന്നാണ് സുചിത്ര മോഹൻലാലിന്റെ ‘അമ്മ ശാന്തകുമാരിയെപ്പറ്റി ഓർത്തുകൊണ്ട് പറയുന്നത്.

എന്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ ശാന്തകുമാരി പറയാറുള്ളത് എന്നും സുചിത്ര പറയുന്നു. ഇടയ്ക്ക് താന്‍ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകുമെന്ന് സുചിത്ര പറയുന്നു. മാത്രമല്ല താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല, ചേട്ടന്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ തന്നോട് പറഞ്ഞത് എന്നാണ് സുചിത്ര പറയുന്നു. താന്‍ അഭിനയിക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു തന്റെ അമ്മായിഅമ്മയ്ക്ക് എന്നാണ് ശാന്തകുമാരി അമ്മയെക്കുറിച്ച് സുചിത്ര പറയുന്നത്.
ഇവരുടെ കുടുംബത്തില്‍ ഒട്ടും പ്രേക്ഷക ശ്രദ്ധ നേടാത്തത് മോഹൻലാലിന്റെ മകള്‍ മായ എന്ന് വിളിക്കുന്ന വിസ്മയയാണ്. തായ്‌ലാന്‍ഡിലും മറ്റുമൊക്കെ കായികാഭ്യാസവും എഴുത്തും മറ്റുമൊക്കെയായി തന്റെ ലൈഫ് ആസ്വദിക്കുകയാണ് മായ. മായയെപ്പറ്റിയും ഈ അഭിമുഖത്തിൽ സുചിത്ര സംസാരിക്കുന്നുണ്ട്.
മകള്‍ മായയെ കുറിച്ച് പറയുകയാണെങ്കില്‍ താനും അവളും എപ്പോഴും വഴക്കാണ് എന്നാണ് സുചിത്ര പറയുന്നത്. സാധാരണ എല്ലാ അമ്മമാരും പെണ്‍മക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് തങ്ങളുടേതും എന്നും സുചിത്ര പറയുന്നു. എങ്കിലും മകളും താനും ഭയങ്കര അറ്റാച്ചഡ് ആണ് എന്നാണ് സുചിത്ര മായയെപ്പറ്റി പറയുന്നത്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത് എന്നും സുചിത്ര കൂട്ടിച്ചേർത്തു.
മോഹൻലാലും മക്കളും തമ്മിലുള്ള അറ്റാച്മെന്റിനെപ്പറ്റിയും സുചിത്ര സംസാരിക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മില്‍ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോള്‍ ഒരുമിച്ചു ബെഡില്‍ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട് എന്നാണ് ഭർത്താവിനെയും മക്കളെയും ഓർത്തുകൊണ്ട് സുചിത്ര സംസാരിക്കുന്നത്.
ലാലേട്ടനും താനും തമ്മില്‍ കോമണ്‍ ആയിട്ടുള്ള ഇന്‍ട്രസ്റ്റ് ഭക്ഷണമാണെന്നാണ് സുചിത്ര പറയുന്നത്. രണ്ടാള്‍ക്കും പുതിയ രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമാണ്. വേറിട്ട രുചികള്‍ തങ്ങള്‍ പരീക്ഷിക്കാറുണ്ട് എന്നും സുചിത്ര മോഹൻലാൽ പറയുന്നു. പലപ്പോഴും 13 ഐറ്റംസ് ഉള്ള ഭക്ഷണമാണ് തങ്ങളുടെ പ്രധാന മെനുവായി കഴിക്കാന്‍ ഉണ്ടാവുന്നത് എന്നും സുചിത്ര പറയുന്നു.
ലാലേട്ടന് ഭക്ഷണം കഴിക്കാനും കുക്ക് ചെയ്യാന്‍ ഒക്കെ ഒത്തിരി ഇഷ്ടമാണ്. റൂമില്‍ വെറുതെ ഇരിക്കുന്ന സമയത്ത് ഫോണില്‍ കുക്കിംഗ് വീഡിയോ ഒക്കെ അദ്ദേഹം കാണാറുണ്ട്. വീട്ടില്‍ വന്നാല്‍ ദോശ ചുടുകയും അമ്മിക്കല്ലില്‍ അരയ്ക്കുകയുമൊക്കെ ചെയ്യുന്ന ആളായിരുന്നു ലാലേട്ടൻ എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നും മോഹന്ലാലിനെപ്പറ്റി സുചിത്ര പറയുന്നു. അപ്പുവിന് ചപ്പാത്തിയും ബീഫ് റോസ്റ്റുമാണ് ഏറ്റവും ഇഷ്ടം, മായയ്ക്ക് എല്ലാ ഭക്ഷണങ്ങളും ഇഷ്ടമാണെന്നും സുചിത്ര മോഹൻലാൽ പറയുന്നു.
പ്രണവ് മോഹൻലാലിൻറെ ജീവിത രീതികളെപ്പറ്റിയും സുചിത്ര സംസാരിക്കുന്നുണ്ട്. ഇപ്പോൾ അപ്പു സ്പെയിനില്‍ ആണെന്ന് അറിയുന്നു. അവിടെ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം അവിടെ നില്കുന്നത്. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി എന്നുമാണ് താരപുത്രനെ കുറിച്ച് സുചിത്ര പറയുന്നു. എന്നിട്ട് ആ ഒരു അനുഭവം ആസ്വദിക്കുകയാണ് അവൻ ചെയ്യുക എന്ന് കൂടി സുചിത്ര കൂട്ടിച്ചേർക്കുന്നു. പക്ഷെ എവിടെ പോവുകയാണെങ്കിലും വീട്ടിലേക്ക് വിളിച്ച് വിവരം പറയാറുണ്ട് അപ്പു .
മോഹൻലാലിനെ പോലെ തന്നെ കുട്ടിക്കാലത്തു വളരെ കുസൃതി ആയിരുന്ന വീട്ടിലെ പെറ്റായിരുന്നു സുചിത്ര . കൂടാതെ എന്ത് പറഞ്ഞാലും പെട്ടന്ന് കരയുന്ന ഒരു കുഴപ്പവും തനിക്ക് കുട്ടിക്കാലത്തു തനിക്കുണ്ടായിരുന്നെന്നും അതിനാൽ വീട്ടിൽ ആരും തന്നെ വഴക്ക് പറയാറില്ലായിരുന്നെന്നും സുചിത്ര പറയുന്നു .











