
അഞ്ച് ദിവസം മുമ്പ് ജപ്പാനിൽ അത്യാഢംബര പൂർവമാണ് തമിഴ് നടൻ നെപ്പോളിയന്റെ മൂത്ത മകൻ മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച ധനുഷിന്റെ വിവാഹം നടന്നത്. ധനുഷിന് വധുവായി എത്തിയത് തമിഴ്നാട് സ്വദേശിനിയായ അക്ഷയ എന്ന പെൺകുട്ടിയാണ്. ധനുഷിനെയും കുടുംബത്തെയും വിമർശിച്ച് നിരവധിപ്പേർ രംഗത്ത് വരുന്നുണ്ട്. എന്നാലിപ്പോൾ നെപ്പോളിയനെയും ധനുഷിനെയും അനുകൂലിച്ചു കൊണ്ടും അക്ഷയ ഭാഗ്യവതി ആണെന്ന് പറഞ്ഞു കൊണ്ടും രംഗത്ത് വന്നിരിക്കുകയാണ് തമിഴ് യൂട്യൂബർ ഡെയ്സി.
പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായി പിറന്നതുകൊണ്ടാണ് അക്ഷയ ധനുഷിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നുമുള്ള തരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു. വയ്യാത്ത മകന്റെ വിവാഹം നടത്തി നെപ്പോളിയൻ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ അക്ഷയ പൂർണ മനസോടെയാണ് ധനുഷിനെ വിവാഹം ചെയ്യാനുള്ള താൽപര്യം അറിയിച്ചതെന്ന് പിന്നീട് നെപ്പോളിയൻ തന്നെ വ്യക്തമാക്കിയിരുന്നു. നെപ്പോളിയനും കുടുംബത്തിനും നേരെ സൈബർ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ് യുട്യൂബറായ ഡെയ്സി പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്.

നെപ്പോളിയന്റെ മരുമകളും ധനുഷിന്റെ ഭാര്യയുമാകാൻ സാധിച്ച അക്ഷയ ഭാഗ്യവതിയാണെന്ന് ഡെയ്സി പറയുന്നു. ഫിസിക്കലി ഫിറ്റായ ഭർത്താവിനെ ലഭിച്ചിട്ടും ദുരിതം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്ന സ്ത്രീകളുണ്ടെന്നും അതുമായി താരതമ്യപ്പെടുത്തുമ്പോൾ അക്ഷയയ്ക്ക് ലഭിച്ചത് ഏറ്റവും നല്ല പങ്കാളിയെയാണെന്നും ഡെയ്സി പറഞ്ഞു.
നെപ്പോളിയന് ഒരു മകളുണ്ടായിരുന്നുവെങ്കിൽ ധനുഷിനെപ്പോലൊരാൾക്ക് വിവാഹം ചെയ്ത് കൊടുക്കുമായിരുന്നോയെന്ന് പലരും നെപ്പോളിയനോട് കമന്റിലൂടെ ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതുപോലെ പണം കണ്ടാണ് അക്ഷയ വിവാഹത്തിന് സമ്മതിച്ചതെന്നും ചിലർ പറഞ്ഞത് കണ്ടു. കൂടാതെ എല്ലാത്തരത്തിലും സ്ത്രീയെ സംതൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരാളാണ് ധനുഷെന്നും കമന്റ് കണ്ടിരുന്നു. ഇതൊക്കെ കണ്ടപ്പോൾ നെപ്പോളിയനെ കുറിച്ചും ധനുഷിനെയും അക്ഷയയേയും കുറിച്ച് സംസാരിക്കണമെന്ന് തോന്നി.
തീമുക്കപോലൊരു പാർട്ടിയിൽ പ്രവർത്തിച്ചിട്ടും അതിൽ നിന്നും കിട്ടുന്ന പണവും പ്രതാപവും വേണ്ടെന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ വ്യക്തിയാണ് നെപ്പോളിയൻ. കൂടാതെ അമേരിക്കയിൽ ഫാമും നടത്തുന്നുണ്ട്. നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നയാളുമാണ്. മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ചവരെ സഹായിക്കാറുമുണ്ട് നെപ്പോളിയൻ.
അങ്ങനൊരു മനുഷ്യന്റെ മരുമകളായി അക്ഷയ പോകുന്നുവെന്നതാണ് കൊണ്ടാടേണ്ട വിഷയം. പിന്നെ ധനുഷിന്റെ കാര്യം പറയുകയാണെങ്കിൽ ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരാളാണ് ധനുഷെന്നാണ് പ്രധാന വിമർശനം. എന്നാൽ ഫിസിക്കലി ഫിറ്റായ ഭർത്താവിനെ ലഭിച്ചിട്ടും ദുരിതം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്ന നിരവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്.
പങ്കാളിയിൽ നിന്നും ഒരു കെട്ടിപിടുത്തമോ. ചുംബനമോ. സ്നേഹം നിറഞ്ഞ വാക്കുകളോ കേൾക്കാറില്ലെന്നും പല സ്ത്രീകളും പുരുഷന്മാരും പറയാറുണ്ട്. പലരും പങ്കാളിയിൽ നിന്നും അവഗണന നേരിട്ടിട്ടും വീണ്ടും അതേ ജീവിതത്തിൽ തുടരുന്നത് മക്കളെ ഓർത്തിട്ടും മറ്റുമാണ്. സെക്സിന് അപ്പുറം മനസമാധാനത്തോടെയുള്ള ജീവിതം ആഗ്രഹിക്കുന്നവർ നിരവധിയാണ്.
പക്ഷെ അവർക്ക് ആർക്കും അത് ലഭിക്കാറില്ല. അങ്ങനെ നോക്കുമ്പോൾ തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നല്ലൊരു പങ്കാളിയെയാണ് അക്ഷയയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഡെയ്സി പറഞ്ഞത്. അതേസമയം നെപ്പോളിയന്റെ ഭാര്യ ജയസുധയാണ് മകൻ ധനുഷിന് വേണ്ടി ഭാര്യ ആയ അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. മകന്റെ വിവാഹ വേളയില്‍ വികാര ഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ധനുഷിന്റെ വധു അക്ഷയ നെപ്പോളിയന്റെ ബന്ധുവിന്റെ ബന്ധത്തിലുള്ള കുട്ടിയാണ് . കുടുംബപരമായി ഇരുവർക്കും അറിയാം . അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത് .











