
ബൊലിവൂഡിൽ സംവിധായകാനായി തുടക്കം കുറിക്കാൻ ഒരുങ്ങി ആര്യൻ ഖാൻ.നെറ്റ്ഫ്ലിക്സിലും റെഡ് ചില്ലീസിലും ഒരുപോലെ നിർമികുന്ന വെബ് സീരീസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. 2025 ൽ പുറത്തിറങ്ങുന്ന വെബ് സീരീസ് നിർമാണ ചുമതല വഹിക്കുന്നത് ഷാരൂഖന്റെ ഭാര്യ ഗൗരി ഖാൻ ആണ്.വെബ് സീരീസിന്റെ പേരോ മറ്റു വിവരങ്ങളൊ ഇതുവരെ പുറത് വീട്ടിടില്ല.അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഷാറുഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമോ എന്നതാണ് ആരാധകരുടെ സംശയം.

ഒരു പുതിയ കഥ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന പ്രത്യേക ദിവസമാണിത്. റെഡ് ചില്ലീസും ആര്യൻ ഖാനു നെറ്റ്ഫ്ലിക്സിലൂടെ ഒരു പുതിയ യാത്രയ്ക്കു തുടക്കം കുറിക്കുന്നു. മുന്നോട്ട് പോയി ആളുകളെ രസിപ്പിക്കുക ആര്യൻ, ഓർക്കുക, ഷോ ബിസിനസ്സ് പോലെ ഒരു ബിസിനസ്സും ഇല്ല.’’–ഷാറുഖ് ഖാൻ പറയുന്നു.











