തന്നെയും, ഇച്ചാക്കയെയും ഇന്നത്തെ തലമുറ ഇഷ്ടപ്പെടാൻ കാരണമുണ്ട്! മോഹൻലാൽ

മലയാള സിനിമയിൽ ഇന്നത്തെ തലമുറകൾ പോലും ഇഷ്ട്ടപെടുന്ന രണ്ടു സൂപ്പർസ്റ്റാറുകളാണ് മമ്മൂട്ടിയും, മോഹൻലാലും, ഇപ്പോൾ ഇന്നത്തെ തലമുറകൾ തങ്ങളെ ഇഷ്ടപെടാനുള്ള കാരണത്തെ കുറിച്ചു തുറന്നുപറയുകയാണ് നടൻ മോഹൻലാൽ. തന്നെയും, ഇച്ചാക്കയെയും ഇന്നത്തെ തലമുറ ഇഷ്ടപ്പെടാൻ കാരണമുണ്ട്. തങ്ങൾ സിനിമയിൽ ചെയ്യ്തിട്ടുള്ള കഥാപാത്രങ്ങൾ ആകാം അവർക്ക് ഇത്രയും സ്നേഹം ഞങ്ങളോട് ഉണ്ടാവാൻ, ഇന്നത്തെ തലമുറകൾക്ക് പണ്ടത്തെ സിനിമ കാണാനുള്ള ഒരുപാട് മാര്ഗങ്ങൾ ഇന്നുണ്ട് മോഹൻലാൽ പറഞ്ഞു.

അവർ അന്നത്തെ സിനിമകളെയും, ഇന്നത്തെ സിനിമകളെയും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്.അവർ ഇപ്പോളുള്ള സിനിമകളുമായി അന്നത്തെ സിനിമകളെ അവർ താരതമ്യം ചെയുമ്പോൾ അതിൽ കോമഡിയും, സെന്റിമെൻറ്സും പാഷനും കാണുന്നു. അതുപോലെ പഴയ സിനിമകൾ ഇപ്പോൾ വീണ്ടും തീയിട്ടറുകളിൽ എത്തുന്നുണ്ട്. പിന്നെ പറയാനുള്ളത് ഞങ്ങൾക്ക് കുറച്ചു നല്ല സംവിധായകരുടെ കൂടെ അന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ മികച്ച കഥകൾ ആയിരുന്നു, എന്റെ സിനിമകൾ നോക്കുമ്പോൾ സംവിധായകരായ ഭരതൻ, പദ്മരാജൻ,അരവിന്ദൻ എന്നരോടൊപ്പമുള്ള വർക്ക് അതീവ കഥ അടുക്കുള്ളത് ആയിരുന്നു മോഹൻലാൽ പറയുന്നു.

എന്നാൽ ഇപ്പോൾ പുതിയ തലമുറയിൽ നല്ല സംവിധായകരുണ്ട്, എന്നാൽ നല്ല കഥകൾ കിട്ടുന്നില്ല.ഞാൻ കൊമേഷ്യൽ, ആക്ഷൻ, കോമഡി എന്നി ചിത്രങ്ങൾ ചെയ്ത ആളാണ്. നിരവധി സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യാനും കഴിഞ്ഞു,പിന്നെ ഇന്നത്തെയും, അന്നത്തേയും സിനിമകൾ ഇന്നത്തെ തലമുറകൾ താരതമ്യം ചെയ്‌യും മോഹൻലാൽ പറഞ്ഞു.