ആ സിനിമയുടെ മൂന്നാം ഭാഗം ചെയ്യ്തുകൂടെന്ന് പലരും തന്നോട് ചോദിക്കാറുണ്ട് എന്നാലത് അത്ര എളുപ്പമുള്ള കാര്യമല്ല, മോഹൻലാൽ

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം’, ഇപ്പോൾ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പലപ്പോഴും ആളുകൾ തന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ‘ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ചെയ്യ്തുകൂടേ എന്ന്, മോഹൻലാൽ പറയുന്നു, എന്നാൽ ആ കാര്യം അത്ര എളുപ്പമല്ല എന്നാണ് നടൻ പറയുന്നത്. കാരണം അതൊരു വലിയ ഉത്തരവാദിത്വമാണ്. വലിയ രീതിയിൽ വിജയിച്ച സിനിമയുടെ സീക്വൽ ചെയ്യുന്നത് വളരെ ചാലഞ്ചിങ് ആണ്.

ആളുകൾ എപ്പോളും സീക്വലിന് സിനിമയുടെ ആദ്യഭാഗമായി താരതമ്യപ്പെടുത്തും , ശരിക്കും വിജയിച്ച സിനിമയുടെ മൂന്നാം ഭാഗം ചെയ്യുക എന്നത് അത്ര നിസാര കാര്യമല്ല. അതുപോലെ ആളുകൾ പറയുന്നത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം മികച്ചതാണ്. അപ്പോൾ പിന്നെ എന്തുകൊണ്ട് മൂന്നാം ഭാഗം ചെയ്യുതുകൂടാ എന്നാണ്. എന്നാലത് ആളുകൾ ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ് പറയുന്നത് മോഹൻലാൽ പറയുന്നു.

എന്നിരുന്നാലും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.നിങ്ങൾക്ക് നല്ല സ്റ്റോറിയോ, ഐഡിയയോ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി എന്നും ഒരു പുഞ്ചിരിയോടെ മോഹൻലാൽ പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്.