
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ‘രേഖാചിത്രം’ അത്ഭുതവും ആശ്ചര്യവുമാണ് സമ്മാനിച്ചത് , കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം പറയുന്നു. ആസിഫ് അലി നായകനായ പുതിയ ചിത്രമാണ് രേഖ ചിത്രം, ചിത്രം കണ്ട രാഹുൽ മാങ്കൂട്ടം പറയുന്നത് . ഈ ചിത്രം ഒരു ആസ്വാദകൻ എന്ന നിലയിൽ തനിക്ക് അത്ഭുതവും ,ആശ്ചര്യവും തന്നു എന്നാണ്, മനസ്സിനോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ,പുതിയ കാലത്ത് മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന സംവിധായകനാണ് ജോഫിൻ ചാക്കോ രാഹുൽ പറയുന്നു.

രേഖചിത്രം എന്ന സിനിമ കാണാൻ തീയറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണ്.അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക അവനോട് അതിനെക്കുറിച്ച് പങ്കുവെക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം രാഹുൽ പറയുന്നു.സിനിമയ്ക്കിടയിലെ ഒരു പാട്ട് സീനിൽ നിന്നും കൊരുത്തെടുത്ത ത്രഡ് സിനിമ കണ്ടു തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും എന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടെങ്കിൽ അത് ജോഫിന്റെ സംവിധാന മികവിനെ അടയാളപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ആൾട്ടർനേറ്റീവ് ഹിസ്റ്ററി ജോണറിൽപ്പെടുന്ന സിനിമയുടെ ആദ്യന്തം കോർത്തിണക്കിയിരിക്കുന്നത് പ്രേക്ഷകനെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധമാണ്.
സിനിമയിലെ പോലീസ് വേഷത്തിൽ ആസിഫ് അലി മനോഹരമായി പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട്. അനശ്വര രാജനും പാകതയുള്ള കഥാപാത്രമായി പകർന്നാടുന്ന സിനിമ, നിരന്തരം പുതുക്കുകയും പുതിയ പടവുകൾ താണ്ടുകയും ചെയ്യുന്ന മലയാള സിനിമയിൽ ജോഫിൻ ചാക്കോ എന്ന സംവിധായകന്റെ പേര് രേഖപ്പെടുത്തുന്ന ചിത്രമാണ് രേഖാചിത്രം രാഹുൽ മാങ്കൂട്ടം പറയുന്നു.





