അന്ന് മീര ജാസ്മിന് കഥ മനസിലായില്ലെന്ന് ദിലീപിനോട് പറഞ്ഞു! ഇന്നും ആ ചിത്രത്തിന്റെ കഥ ആർക്കും മനസിലാകില്ലെന്ന് സോഷ്യൽ മീഡിയ

കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ, അന്ന് മീര സിനിമകളിൽ സെലക്ടീവ് ആകുന്നത് പലരുടെയും അനിഷ്ടത്തിനും കാരണമായിട്ടുണ്ട്. ‌മീര ജാസ്മിനെ നായികയാക്കാത്തതിനെക്കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.മുല്ലയിൽ അഭിനയിക്കേണ്ടിയിരുന്നത് മീര ജാസ്മിനാണ്. കഥ പറയാൻ കൽക്കത്ത ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. തിരിച്ച് വന്ന ശേഷം മീര ജാസ്മിൻ ദിലീപിനോട് ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് പറഞ്ഞു. മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് പുതിയൊരാളെ നോക്കി എന്നാണ് ലാൽ ജോസ് പറഞ്ഞത്.

അങ്ങനെയാണ് മീര നന്ദനെ കിട്ടുന്നത്. മീര നന്ദന്റെ ആദ്യ സിനിമയായിരുന്നു, മുല്ല. മീര ജാസ്മിനോട് ലാൽ ജോസിന് നീരസം തോന്നിയെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ മീര പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. മുല്ലയുടെ കഥ സിനിമ കണ്ടവർക്ക് പോലും മനസിലായിട്ടില്ലെന്ന് കമന്റുകൾ. മീരയ്ക്ക് ചെയ്യാൻ മാത്രം മുല്ലയിൽ ഒന്നും ഇല്ലായിരുന്നു,

മുല്ലയുടെ കഥ എന്താണ്‌? കണ്ടിട്ട് ഒന്നും മനസിലായില്ല, മീരയെ മാറ്റുന്നതിന് പകരം ലാൽ ജോസിന് ഈ കഥ മാറ്റാമായിരുന്നു , മുല്ലയിൽ ആകെ മനസിലായത് ഭാവന വന്ന് ഡാൻസ് കളിക്കുന്ന സീനാണ് അത് മാത്രമേ ഓർമയുള്ളൂ, ‘മീരയെ കുറ്റം പറയാൻ പറ്റില്ല മുല്ല പത്ത് വട്ടം കണ്ടാലും കഥ മനസിലാകില്ല എന്നൊക്കെയാണ് സോഷ്യൽ മീഡിയിൽ എത്തിയ കമെന്റുകൾ.