ഞാൻ സ്റ്റീഫന്റെ അനിയൻ! ‘എമ്പുരാനി’ലെ ജിതിൻ രാംദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

പൃഥ്വിരാജ് സംവിധാന൦ ചെയ്‌തു മോഹൻലാൽ നായകനായ എമ്പുരാനിലെ നടൻ ടോവിനോ തോമസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, അതും ടോവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. അധികാരം ഒരു മിഥ്യയാണ്’’ എന്നതാണ് ജതിൻ രാംദാസിന്റെ ടാഗ്‌ലൈൻ തന്നെ. എന്നാൽ ലൂസിഫറിൽ അതിഥി വേഷത്തിൽ എത്തിയ ജിതിൻ രാംദാസ് എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുക.

എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന്‍ രാംദാസ്. ടോവിനോയുടെ എമ്പുരാനിലെ കഥപാത്ര പോസ്റ്റർ പങ്കുവെച്ചതിന് താഴെ നിരവധി കമെന്റുകളാണ് ആരാധകർ പങ്കിടുന്നത്, അനിയന്റെ വരവ്, ഞാൻ സ്റ്റീഫന്റെ അനിയൻ എന്നും അങ്ങനെ നിരവധി കമെന്റുകളാണ് എത്തുന്നത്,

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബർ മാസത്തിൽ ആയിരുന്നു. ഈ ചിത്രത്തിനായി ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ഈ ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ചിത്രത്തിൽ ലൂസിഫറിലെ നടിനടന്മാരായ  പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും അഭിനയിക്കുന്നു.