അയോഡിന്റെ കുറവ് ; ലക്ഷണങ്ങൾ അറിയാം 

തൈറോയിഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയിഡ് ഗ്രന്ഥി ഉപയോഗിക്കുന്ന ഒരു അവശ്യ ധാതുവാണ് അയോഡിൻ. ആഗോളതലത്തിൽ നിരവധി പേരിൽ അയോഡിന്റെ കുറവ് കണ്ട് വരുന്നു. തൈറോയ്ഡ് ഹോർമോൺ കോശവളർച്ച നിയന്ത്രിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം ഇല്ലാതാക്കുന്നു. അയോഡിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങൾ ആണ് ഹൈപോതെറോയ്ഡിസം. ഊർജസ്വലത ഇല്ലായ്മ, ഡിപ്രഷൻ, ഉത്കണ്ഠ, ക്ഷീണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേട് എന്നിവ മറ്റു ചില രോഗലക്ഷണങ്ങളാണ്.

അയഡിൻ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന രോ​ഗമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വീങ്ങിവരുന്ന അവസ്ഥയാണിത്. കഴുത്തിൽ മുഴ കാണപ്പെടുന്നു. ഗർഭിണികളിലും മറ്റ് ആളുകളിലും കുറഞ്ഞ അളവിലുള്ള അയോഡിൻറെ അളവ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ഇത് നവജാതശിശുക്കളിൽ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

അയോഡിൻറെ കുറവിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ഗോയിറ്റർ എന്നറിയപ്പെടുന്ന കഴുത്തിലെ വീക്കം.  മ റ്റ് ലക്ഷണങ്ങൾ ഹൈപ്പോ  തൈറോയിഡിസവുമായി വളരെ സാമ്യമുള്ളതാണ്. ശരീരഭാരം കുറയുക, മുടികൊഴിച്ചിൽ, ക്ഷീണം, ബലഹീനത, വരണ്ട ചർമ്മം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ആർത്തവ ക്രമക്കേടുകൾ അല്ലെങ്കിൽ ആർത്തവ സമയത്ത് കനത്ത രക്തസ്രാവം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അയോഡിൻറെ കുറവ് ഉണ്ടെങ്കിൽ ശരീരത്തിൽ പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടാം.അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളും അയോഡൈസ്ഡ് ഉപ്പും കഴിക്കുന്നതിലൂടെ അയോഡിൻറെ കുറവ് തടയാം. സമുദ്രവിഭവങ്ങൾ,പാൽ ഉത്പന്നങ്ങൾ , മുട്ട, പച്ച ഇലക്കറികൾ എന്നിവ അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളാണ്.