
തന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ റിലീസിങ് ചടങ്ങിന് ഹെവി ലഹങ്കയൊക്കെ ധരിച്ച് അതീവ സുന്ദരിയായി എത്തി രശ്‌മിക മന്ദാന, എന്നാൽ എത്തിയത് വീല്‍ ചെയറില്‍, ഇപ്പോൾ രശ്മിക മന്ദാനയുടെ ആ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ചടങ്ങിന് വേദിയിലേക്ക് കയറാന്‍ ഒറ്റക്കാലില്‍ തുള്ളി തുള്ളി വന്ന രശ്മികയെ നായകന്‍ വിക്കി കൗശല്‍ സഹായിക്കുന്ന വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മുൻപ് തന്നെ നടി താൻ ജിമ്മിലെ കടുത്ത വര്‍ക്കൗട്ടിനെ തുടര്‍ന്ന് കാലിന് പരിക്ക് പറ്റിയ കാര്യം അറിയിച്ചിരുന്നു.

എന്നാല്‍ അക്കാരണം കൊണ്ട് ഛാവയുടെ ട്രെയിലര്‍ റിലീസിന് വരാതിരിക്കാന്‍ തനിക്ക് സാധിക്കില്ലായിരുന്നു എന്നാണ് നടി പറയുന്നത്, ഇലട്രിക് വീല്‍ ചെയറിലാണ് രശ്മിക എത്തിയത്. ആനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ സിനിമയ്ക്ക് ശേഷം രശ്മിക അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. ഈ സിനിമയിലെ റോളിന് വേണ്ടി തന്നെ വിളിച്ചപ്പോള്‍ ശരിക്കും സര്‍പ്രൈസ്ഡ് ആയി . മഹാറാണി യേശുഭായിയെ പോലൊരാളെ അവതരിപ്പിക്കാന്‍ ഞാന്‍ യോഗ്യയാണോ എന്നെനിക്കറിയില്ലായിരുന്നു നടി പറയുന്നു.
കരിയറില്‍ ഏറ്റവും മികച്ച റോള്‍ ചെയ്തു എന്ന കൃതാര്‍ത്ഥയിലാണ് താൻ, ഇനി സന്തോഷത്തോടെ സിനിമയില്‍ നിന്ന് വിരമിക്കാന്‍ എനിക്ക് സാധിക്കും. ജീവിതത്തില്‍ ഇതിന് മുകളില്‍ എനിക്ക് ഒന്നും ആവശ്യപ്പെടാനില്ല. പൊതുവെ കരയുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാല്‍ ട്രെയിലര്‍ കാണുമ്പോള്‍, ഇതെന്നെ ശ്വാസം മുട്ടിക്കുന്നു എന്നും രശ്മിക പറയുന്നുണ്ട്. ഛത്രപതി സാംഭാജി മാഹാരാജാവായി വിക്കി കൗശൽ ആണ് എത്തുന്നത്.












