
മലയാള സിനിമയിലെ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്ഡാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയിൽ സജീവമായ മീനാക്ഷിയുടെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. അടുത്തിടെ സാരിയിൽ ഒരു ഫോട്ടോഷൂട്ട് മീനൂട്ടി ചെയ്തിരുന്നു. അതിന്റെ വീഡിയോ വേർഷനാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൺ നിറത്തിലുള്ള സിൽക്ക് സാരിയും സ്ലീവ് ലെസ് ബ്ലൗസും ബൺ ഹെയർസ്റ്റൈലും മുല്ലപ്പൂവും ഹെവി ജുംക്കയും സിംപിൾ മേക്കപ്പിമെല്ലാമായി റോയൽ ലുക്കിലാണ് മീനാക്ഷി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫിലിം റോളിന്റെ ഇമോജിയും ,റെഡ് ഹാർട്ട് ഇമോജിയുമാണ് തലക്കെട്ടായി മീനാക്ഷി നൽകിയിരിക്കുന്നത്. താരം തന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്യ്തപ്പോൾ തന്നെ ആദ്യം സ്നേഹം അറിയിച്ച് എത്തിയത് അമ്മ മഞ്ജു വാര്യരുമാണ്.മഞ്ജു സാധരണ മകളുടെ പുത്തൻ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ സ്നേഹം അറിയിക്കാൻ അങ്ങനെ മറക്കാറില്ല. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിക്ക് മേക്കപ്പ് ചെയ്തത്. മീനാക്ഷിയുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി.
എന്നാൽ മീനാക്ഷിയുടെ ഈ വീഡിയോ വൈറലായതോടെ താരപുത്രിക്ക് ദീപിക പദുകോണിന്റെ ഛായയുണ്ടെന്നാണ് കമന്റുകൾ എത്തുന്നത്. ദീപികയെക്കാൾ സുന്ദരിയാണ് മീനാക്ഷിയെന്നും കമന്റുകളുണ്ട്. എവിടെയൊക്കെയോ ഒരു സാമ്യം തോന്നുന്നുണ്ടെന്നുള്ള കമന്റുകളുമുണ്ട്. പൊതുവെ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ദീപിക പദുകോുമായി പ്രേക്ഷകർ ഉപമിക്കാറുണ്ട്.












