
ഹരിഹരന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ഒരു വടക്കൻ വീരഗാഥ’, ചിത്രത്തില്‍ മമ്മൂട്ടി ചന്തുവായും മാധവി ഉണ്ണിയാര്‍ച്ച ആയിട്ടുമാണ് എത്തിയത്. സിനിമയില്‍ ഇരുവരുടെയും ചെറുപ്പം ചെയ്തത് വിനീത് കുമാറും ജോമോളുമായിരുന്നു. ഇപ്പോള്‍ ജോമോളെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് വിനീത്. നടിയെ കുറിച്ച് ആദ്യം പറയുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്നത് സിനിമക്ക് നടത്തിയ ആദ്യ ഇന്റര്‍വ്യൂവാണ്. അത് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെയൊക്കെ എത്രയോ മുമ്പായിരുന്നു. ആ സിനിമയെ കുറിച്ചൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു താരം പറയുന്നു.

അന്ന് കാസ്റ്റിങ് കോളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം സിനിമയുമായി ബന്ധമുള്ള ആളുകള്‍ കുട്ടികളെ കോര്‍ഡിനേറ്റ് ചെയ്യുകയാണ്. അങ്ങനെയാണ് എന്നെയും വിളിക്കുന്നത്. അന്ന് ഞാന്‍ ഇന്റര്‍വ്യൂവിന് വേണ്ടി അവിടെ പോയി ബാക്കിയുള്ള കുട്ടികളുടെ കൂടെ ഇരുന്നു. ഒന്നാമത് ഞാന്‍ നല്ലൊരു ഇന്‍ട്രോവേര്‍ട്ടാണ്.അന്ന് അച്ഛന്റെ കൂടെ ഒതുങ്ങി മിണ്ടാതെ ഇരിക്കുമ്പോഴാണ്, ജോമോള്‍ സ്കൂട്ടറില്‍ വന്നിട്ട് എന്റെ മുന്നില്‍ ഇറങ്ങുന്നത് വിനീത് കുമാർ പറയുന്നു.

ജോ അന്ന് വളരെ വൈബ്രന്റായിരുന്നു. വന്നയുടനെ തന്നെ വളരെ ആക്ടീവായി സംസാരിക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ ഞാന്‍ ആദ്യമേ തന്നെ പേടിച്ചു. ഒന്ന് സൂക്ഷിക്കേണ്ട ആളാണ് എന്ന തോന്നല്‍ എനിക്ക് അപ്പോള്‍ തന്നെ വന്നിരുന്നു, വിനീത് കുമാര്‍ പറഞ്ഞു.
989ല്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ, ചിത്രത്തിൽ മമ്മൂട്ടി,മാധവി, സുരേഷ് ഗോപി, ബാലന് കെ. നായര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു,












