
മലയാള സിനിമാരംഗത്ത് 36 വര്‍ഷത്തിലേറെ സജീവമായ നടനാണ് മനോജ് കെ ജയൻ. മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇത് കൂടാതെ, അദ്ദേഹം നിരവധി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്, മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ തന്റെ കരിയര്‍ ആരംഭിച്ചത്, മനോജ് കെ. ജയന്‍ തന്റെ കരിയറിലെ ഈ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, തനിക്ക് ലഭിച്ച അവാര്‍ഡും, അഭിനന്ദനങ്ങളും തന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നുണ്ട്, ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ രേഖാചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ മനോജ് കെ. ജയന്‍ എത്തിയിരുന്നു.

ഇപ്പോൾ താൻ അഭിനയിച്ച രേഖാചിത്രം കണ്ട് മമ്മൂട്ടി എന്ന മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു തന്റെ ആദ്യത്തെ അവാര്‍ഡ് എന്ന് പറയുകയാണ് മനോജ് കെ. ജയന്‍. മമ്മൂട്ടിയുടെ ഓട്ടോഗ്രാഫ് ലഭിക്കുന്നത് തനിക്ക് ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നു, കൂടാതെ ഇത് തനറെ കരിയറിലെ ഒരു പ്രധാന നിമിഷമാണെന്നും താരം പറയുന്നു. മമ്മൂട്ടിയുടെ കൂടെ 18 സിനിമകളില്‍ താൻ അഭിനയിച്ചിട്ടുണ്ട് , ഇപ്പോള്‍ മമ്മൂട്ടി എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യമാണെന്നും മനോജ് കെ ജയൻ പറയുന്നു.

മമ്മൂട്ടിയുടെ പോലുള്ള മെഗാസ്റ്റാറുകളില്‍ നിന്നുള്ള അംഗീകാരം അദ്ദേഹത്തിന് വലിയ പ്രചോദനമാണെന്ന് എന്നും മനോജ് കെ ജയൻ പറഞ്ഞു. കൂടാതെ എല്ലാത്തരത്തിലും മമ്മൂക്കയുടെ അനുഗ്രഹം ഈ ചിത്രത്തിലുണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രം എന്ന സിനിമ സംഭവിക്കുമായിരുന്നില്ല എന്നും മനോജ് കെ ജയൻ കൂട്ടിച്ചേർക്കുന്നു.












