
മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ, സിനിമാ രംഗത്തേക്ക് വരാത്തതിന് കാരണം വെളിപ്പെടുത്തിയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്ക് സിനിമയോട് താത്പര്യമുണ്ടായിരുന്നെങ്കിലും, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിൽ പേടിയും ,നാണവും അനുഭവപ്പെട്ടിരുന്നു. എന്നാൽ തന്റെ പ്രധാന താല്പര്യം ചിത്രകലയിലായിരുന്നു. ചെറുപ്പം മുതലേ തനിക്ക് വരകളോടും നിറങ്ങളോടും താത്പര്യമുണ്ടായിരുന്നു സുറുമി പറയുന്നു. മമ്മൂട്ടി സുറുമിയുടെ ഈ താല്പര്യത്തെ പ്രോത്സാഹിപ്പിച്ചു, എന്നും സുറുമി പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പോലും സുറുമിയുടെ എക്സിബിഷന് നടന്നിട്ടുണ്ട്. സുറുമി വരച്ച മമ്മൂട്ടിയുടെ ഫോട്ടോയും വൈറലായിരുന്നു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി, പിന്നീട് ലണ്ടനിലെ ചെൽസി കോളേജ് ഓഫ് ആർട്സിൽ നിന്ന് ബിരുദാനന്തര പഠനവും പൂർത്തിയാക്കിയിരുന്നു. സുറുമി ഇപ്പോൾ ഒരു പ്രശസ്ത ചിത്രകാരിയാണ്. സുറുമിയുടെ ചിത്രങ്ങൾ പ്രദർശനങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്, കൂടാതെ താരപുത്രിയുടെ കലാസൃഷ്ടികൾ വിൽപ്പനയ്ക്ക് വച്ചിട്ടുമുണ്ട്.
സ്കൂൾ തലത്തിൽ ചിത്രരചനയ്ക്ക് നിരവധി സമ്മാനങ്ങൾ സുറുമി നേടിയിരുന്നു. കല്യാണത്തിന് ശേഷം വരകളില്‍ നിന്ന് ബ്രേക്ക് എടുത്തുവെങ്കിലും, പിന്നീട് അതിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഒരിക്കലും താൻ അഭിനയ രംഗത്തേക്ക് എത്താൻ ഇനിയുമൊരു ചാൻസ് ഇല്ലെന്നും താരപുത്രി പറഞ്ഞു.












