നിങ്ങൾക്ക് വേഗം ശരീരഭാരം കുറയ്ക്കണോ? ഇതാ മൂന്ന് മാർഗ്ഗങ്ങൾ

ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്, അമിതവണ്ണം. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രം മതിയാകില്ല. ക്യത്യമായ ഡയറ്റും പ്രധാനമാണ്. നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം പെട്ടന്ന് കുറക്കണമോ, ഇത് മൂന്നു മാർഗ്ഗങ്ങൾ നിർദേശിക്കുന്നു പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അവ ഇവ

1 . ആദ്യം പറയുന്നത് ,ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് രീതിയെ കുറിച്ചാണ്.  ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി.  ഈ ഡയറ്റ് ക്രമം ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

2. ഉയർന്ന പ്രോട്ടീനും, ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ ധാരാളം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ പനീർ, ചെറുപയർ, ചിക്കൻ, മീൻ എന്നിവയും നാരുകൾ അടങ്ങിയ പഴങ്ങളും ,പച്ചക്കറികളും അമിത ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങൾ ആസക്തി നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇവ ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

3. ഡയറ്റ് നോക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുക.അതും  കലോറി രഹിത പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കുക. കട്ടൻ കാപ്പി, ഗ്രീൻ ടീ, കട്ടൻ ചായ, ആപ്പിൾ സിഡെർ വിനെഗർ വെള്ളം, നാരങ്ങ വെള്ളം, പെരുംജീരകം അല്ലെങ്കിൽ തുളസി വെള്ളം, ഇഞ്ചി ചായ എന്നിവ കുടിക്കുക. ഈ പാനീയങ്ങൾ വിശപ്പ് അകറ്റാൻ സഹായിക്കുക മാത്രമല്ല, ഉപാപചയം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതുവരെ ശരീരത്തെ വിവിധ രീതികളിൽ പിന്തുണയ്ക്കുകയും ചെയ്യും