
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് ഗുണങ്ങൾ മാത്രമാണ് ഉണ്ടാകുക, ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് നാരുകൾ അടങ്ങിയ ഭക്ഷണ൦ , ഫൈബർ ടൈപ്പ് -2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വിവിധ ദഹന പ്രശ്നങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു. ഫൈബർ അടങ്ങിയ ഭക്ഷണക്രമം കുടലിൻ്റെ ആരോഗ്യത്തിന് മാത്രമല്ല, ശക്തമായ കാൻസർ വിരുദ്ധ ഗുണങ്ങളു൦ അസങ്ങിയിട്ടുണ്ട് , ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിൽ ഉയർന്ന ഫൈബർ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
നമ്മളുടെ ദൈനം ദിന ജീവിതത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകൾ അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴ് പറയുന്നത്. അവ ഇവ
ഓട്‌സ് – ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പയർ വർഗ്ഗങ്ങൾ – പയർവർഗങ്ങൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമാണ്. ദഹനത്തെ സഹായിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക എന്നിവയ്ക്കെല്ലാം പയർ സഹായകമാണ്. പയറിലുള്ള നാരുകൾ മലബന്ധം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ചിയ സീഡ് – ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അവക്കാഡോ- അവാക്കാഡോകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. അവാക്കാഡോയിലെ നാരുകൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.











