
ആൽബം സോങ്ങുകളിലൂടെ സിനിമയിലെത്തിയ നടിയാണ് രാധിക, ഇപ്പോൾ താരം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോളുണ്ടായ ഒരു സംഭവത്ത് കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യ്തപോൾ താൻ ഒരുപാട് പേടിച്ചിരുന്നു. പൃഥ്വിരാജിന്റെ കഴുത്തില്‍ കമ്പിക്കൊണ്ട് വലിച്ചു മുറുക്കുന്ന സീന്‍ ചെയ്യുമ്പോള്‍ തനിക്ക് വലിയ പേടിയായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും പൃഥിയും മാത്രമായിരുന്നു ആ സീനിലുണ്ടായിരുന്നത്. അതും മിഡ്നൈറ്റിലാണ് ഷൂട്ട് ചെയ്തത്.

ഒരു മണി ,രണ്ടു മണി രാത്രി സമയത്ത് ഷൂട്ടിങ് നടക്കുമ്പോള്‍ ആ ലൊക്കേഷനില്‍ എല്ലാവരും ഉണ്ടായിരുന്നു. ജയസൂര്യയും ഇന്ദ്രജിത്തും ഉണ്ടായിരുന്നു. കാവ്യയൊഴിച്ച് ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളും ആ സമയത്ത് അവിടെയുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും അതിനകത്ത് കമന്റ്സ് പറയുന്നുണ്ടായിരുന്നു. അങ്ങനത്തെ നല്ല മൂവ്മെന്റ്സില്‍ കൂടിയാണ് ആ ഫുള്‍ ക്ലൈമാക്സ് ഷൂട്ടിങ് നടന്നത്. അതൊരിക്കലും എന്റെ ലൈഫില്‍ ഞാന്‍ മറക്കില്ല രാധിക പറയുന്നു.
പിന്നെ ആ സീനിൽ പൃഥ്വിയെ കഴുത്തില്‍ കമ്പിക്കൊണ്ട് വലിച്ചു മുറുക്കുമ്പോൾ സത്യത്തില്‍ എനിക്ക് വലിയ പേടിയായിരുന്നു. അങ്ങനെയുള്ള പേടി തോന്നുന്ന ഷോട്ടുകളൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകള്‍ തന്നിരുന്ന കോണ്‍ഫിഡന്‍സും എനര്‍ജിയും ഞാന്‍ ഒരിക്കലും മറക്കില്ല, രാധിക പറഞ്ഞു.












