അന്ന് ജഗദീഷേട്ടന്റെ പ്രായം വെച്ച് ഞാൻ വിശ്രമിച്ചോളാൻ പറഞ്ഞു, എന്നാൽ ചിത്രത്തിൽ അദ്ദേഹം ചെയ്യ്ത ഡാൻസ് എന്നെ ഞെട്ടിച്ചു; കുഞ്ചാക്കോ ബോബൻ

ലൊക്കേഷനില്‍ ഞങ്ങളേക്കാള്‍ ഫുള്‍ ഓണായിട്ട് കണ്ടത് ജഗദീഷേട്ടനെ ആയിരുന്നു കുഞ്ചാക്കോ ബോബൻ

പുതുമുഖ നായിക ആയി അശ്വതി മേനോൻ അഭിനയിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു സത്യം ശിവം സുന്ദരം, ഈ ചിത്രത്തിൽ പങ്കജാക്ഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജഗദീഷ് ആയിരുന്നു, ഇപ്പോൾ ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ജഗദീഷ് ഡാൻസ് കളിച്ച കാര്യത്ത് കുറിച്ച് തുറന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്. സത്യം ശിവം സുന്ദരം സിനിമയുടെ സമയത്ത് താനുമായി നല്ല പ്രായ വ്യത്യാസമുള്ളത് കൊണ്ട് താന്‍ ജഗദീഷിന് അന്ന് അതിന്റേതായ ബഹുമാനം നല്‍കിയിരുന്നു.

ആ സിനിമയില്‍ ‘അവ്വാ അവ്വാ’ എന്ന പാട്ടുണ്ടായിരുന്നല്ലോ. ആ സമയത്ത് ജഗദീഷേട്ടന്റെ പ്രായം പരിഗണിച്ചിട്ട് വേണമെങ്കില്‍ റെസ്റ്റ് ചെയ്‌തോളൂവെന്ന് പറഞ്ഞു.അന്ന് ആര്‍ക്ക് പ്രായമായെന്നാണ് പറയുന്നത് വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങളേക്കാള്‍ ഫുള്‍ ഓണായിട്ട് കണ്ടത് ജഗദീഷേട്ടനെ ആയിരുന്നു. അന്ന് ആ പാട്ടില്‍ ഏറ്റവും എനര്‍ജറ്റിക്കായിട്ട് ഡാന്‍സ് ചെയ്തത് അദ്ദേഹമായിരുന്നു,കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 2000ല്‍ സിയാദ്‌കോക്കര്‍ നിര്‍മിച്ച ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. ന്ദ്രഹാസന്‍ എന്ന ചന്ദ്രു ആയി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചപ്പോള്‍ ചന്ദ്രുവിന്റെ സുഹൃത്തായ പങ്കജാക്ഷനായി എത്തിയത് നടന്‍ ജഗദീഷ് ആയിരുന്നു.