
നടനും സംവിധായകനുമായ അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർതാരം മോഹൻലാൽ. പ്രണയവും വിരഹവും സംഗീതവും ഇഴ ചേർന്ന റൊമാന്റിക് എന്റർടെയ്നറാകും ഈ ചിത്രം. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും അനൂപ് മേനോൻ തന്നെ. ടൈംലെസ് മൂവീസ് നിർമിക്കുന്ന ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ്, അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ്. എന്നിവരാണ് ടൈംലെസ് മൂവീസിന്റെ പ്രതിനിധികൾ.

ടൈംലെസ് മൂവീസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു . അതേസമയം 2022ൽ റിലീസ് ചെയ്ത ‘കിങ് ഫിഷ്’ ആണ് അനൂപ് മേനോൻ അവസാനമായി സംവിധാനം ചെയ്ത സിനിമ.
അതുപോലെ അനൂപ് മേനോൻ തന്റെ കരിയറിൽ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ പകൽ നക്ഷത്രങ്ങളിൽ നായകനായെത്തിയത് മോഹൻലാൽ തന്നെ ആയിരുന്നു, അനൂപ് മേനോൻ നടൻ മാത്രമല്ല നിരവധി സിനിമകളുടെ തിരക്കഥയും രചിച്ച താരം കൂടിയാണ്. അദ്ദേഹം ഏകദേശം ഇരുപതോളം സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.












