കിസ്സിങ് സീനുകളും, ഇന്റിമേറ്റ് സീനുകളും വേണ്ട! മറ്റുള്ളവർ ചെയ്യുന്നുണ്ടെന്നും ഇത്തരം രംഗങ്ങൾ കാണിക്കാൻ ചിലർ ആവശ്യപെടുന്നുണ്ടെന്നും, ഉണ്ണി മുകുന്ദൻ

രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്

മലയാള സിനിമയിൽ വളരെ കുറച്ചു കാലമായുള്ളൂ ഇന്റിമേറ്റ് സീനുകൾ വന്ന് തുടങ്ങിയിട്ട്, ഇപ്പോൾ നടൻ ഉണ്ണി മുകുന്ദൻ പറയുന്നു ഇത്തരം സീനുകളിൽ താൻ അഭിനയിക്കില്ല എന്നാണ്, തന്റെ ഈ പോളിസിയിൽ മാറ്റം വരാൻ പോകുന്നില്ലെന്നും നടൻ പറയുന്നു. രണ്ടു പേർ തമ്മിലുള്ള പ്രണയം കാണിക്കാൻ ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടെന്നും നടൻ പറയുന്നു. മാർക്കോയുടെ റിലീസിനുശേഷം പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ നേടിയ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി.

ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനും ,നിഖിലയുമായുള്ള പ്രണയ രം​ഗങ്ങളു൦ കാണിക്കുന്നുണ്ട്, എന്നാൽ ഈ ചിത്രത്തിന്റെ ഭാഗമായി വന്ന അഭിമുഖത്തിലാണ് ഉണ്ണി താൻ ഇന്റിമേറ്റ് സീനുകളിലും, കിസ്സിങ് സീനുകളിലും അഭിനയിക്കില്ല എന്ന കാര്യം പറയുന്നത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രം​​ഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്.

അതിന് കിസ്സിങ് സീൻ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്, ഉണ്ണി മുകുന്ദൻ പറയുന്നു.