
നടി ഹണി റോസിന്റെ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് എത്തി ഫറ ഷിബില. രാഹുല്‍ ഈശ്വര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ചോ, ശശീരത്തെക്കുറിച്ചോ ഞാന്‍ കമന്റ് ചെയ്തിട്ടില്ല. ഞാന്‍ അങ്ങനൊരാളല്ല.അതെന്നെ അറിയാവുന്നവർക്ക് അറിയാം. ഞാൻ ഉദേശിച്ചത് 90 % ആളുകൾക്കും മനസിലായിട്ടുണ്ട്. എന്നാൽ ഇന്നത്തെ സമൂഹത്തില്‍ ഹണി റോസ് സ്ത്രീയായതിനാല്‍ ആളുകള്‍ അവര്‍ക്കെതിരെ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല, സെല്‍ഫ് ഒബ്‌ജെക്ടിഫിക്കേഷന്‍ തെറ്റായ കാര്യ൦ തന്നെയാണ് ഫറ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പലതും എക്‌സിബിഷനിസം ആയി തോന്നിയിട്ടുണ്ട്. ബസില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ മുണ്ടു പൊക്കി കാണിച്ചിട്ടുണ്ട്. അതിനെയാണ് എക്‌സിബിഷനിസം എന്ന് പറയുന്നത്. അപ്പോള്‍ എന്താണ് സ്ത്രീകള്‍ ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്നത്, അപ്പോള്‍ ചോദിക്കാം ഞാന്‍ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ടല്ലോന്ന്. ഞാന്‍ ഒരു ആശയത്തിന് വേണ്ടി, എസ്‌തെറ്റിക്കലി ചെയ്ത ഫോട്ടോഷൂട്ടാണ്. പക്ഷെ ബ്രാ ധരിച്ച് കോള്‍ഡ് കോഫി ഉണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എക്‌സിബിഷനിസമാണ് നടി പറഞ്ഞു.
ഹണി റോസിനോട് എനിക്ക് ബഹുമാനമുണ്ട്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുമില്ല. അതിലൊന്നും എനിക്ക് യാതൊരു എതിര്‍ അഭിപ്രായവുമില്ല. എന്നാൽ ഇന്നത്തെ സമൂഹത്തിന് കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ട്, അത് ഹണിക്കും അറിയാം. അത്രയും നിഷ്‌കളങ്കയല്ല അവര്‍. അവർ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാം. പൈസയുണ്ടാക്കുന്നത് തെറ്റല്ല. പക്ഷെ ഇന്‍ഡസ്ട്രിയില്‍ സ്ട്രഗിള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വളരെ മോശം മാതൃകയാണ് ഹണി റോസ് ഇപ്പോൾ കാണിച്ചു കൊടുക്കുന്നത് ഫറ ഷിബില പറഞ്ഞു.












