
നിറങ്ങളുടെ ഉത്സവമാണ് ഹോളി, ഹോളി ആഘോഷിക്കുന്നതിനൊപ്പം നമ്മളുടെ കണ്ണുകളുടെ ആരോഗ്യവും ശ്രദ്ധിക്കുക, ഹോളി ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് കളർ പൊടികൾ വാരിവിതറുന്നത്, ഹോളി ദിനത്തിൽ വിവിധ നിറങ്ങൾ വാരിവിതറുമ്പോൾ നമ്മളുടെ കണ്ണുകളെയും അത് ബാധിക്കാറുണ്ട്, ഈ കളർ പൊടികൾ നമ്മളുടെ കണ്ണുകളിൽ വന്നടിയുമ്പോൾ ,കണ്ണുകൾക്ക് ചൊറിച്ചിലും, അസ്വസ്ഥതയും , അണുബാധ എന്നിവക്ക് കാരണമാകും.
കണ്ണുകൾ തിരുമ്മരുത്
കണ്ണിൽ പൊടിവീണാൽ കൈകൊണ്ടു തിരുമ്മരുത്, ഇത് അപകടകരമാണ്. ഇങ്ങനെ തിരുമ്മമ്പോൾ കണ്ണുകളിലേക്ക് പൊടി ആഴത്തിൽ ഇറങ്ങിയേക്കാം, അപ്പോൾ കണ്ണിൽ അണുബാധ ഉണ്ടാകാം.
കണ്ണുകൾ സംരക്ഷിക്കാം
കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടാം- കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടിയാൽ നിറങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
ശുദ്ധ ജലം ഉപയോഗിച്ചു കണ്ണുകൾ കഴുകുക – കണ്ണിലെ പൊടി നീക്കാൻ ഏറ്റവും എളുപ്പമാർഗം ശുദ്ധവും, ഇളം ചൂടുമായ വെള്ളത്തിൽ കണ്ണുകൾ കഴുകുക എന്നതാണ്.











