
നമ്മളുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ.നാം കഴിക്കുന്ന ഭക്ഷണ വിഭവങ്ങൾ കരളിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. ചില ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തെ നശിപ്പിയ്ക്കാറുണ്ട്, ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നാണ് താഴെ പറയുന്നത്.
1. പഞ്ചസാര -ഉയർന്ന തോതിൽ പഞ്ചസാര ചേർന്ന ഭക്ഷണങ്ങൾ കരളിന് അത്ര നല്ലതല്ല, കാരണം കരൾ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിന് ഇടയാക്കും.
2. സോഡ, കോള – ഈ പാനീയങ്ങൾ കരളിന് ദോഷം ചെയ്യുന്നവയാണ്, മധുരമുള്ള പാനീയം അമിതവണ്ണത്തിനും , ശരീരത്തിൽ കൊഴപ്പ് അടിയുന്നതിനും കാരണമാകാം.
3.ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ – അമിതമായ ഉപ്പ് ഉപയോഗം കരൾ രോഗങ്ങൾക്ക് ഇടയാക്കും. ഉപ്പ് ബിസ്കറ്റ് , ചിപ്‌സ് തുടങ്ങിയ സ്‌നാക്‌സ് ഐറ്റംസിൽ സോഡിയവും, സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി കൂടിയിരിക്കുന്നു ,ഇത് കരളിന് ദോഷകരമായി ബാധിക്കാറുണ്ട്.
4 . റെഡ് മീറ്റ് – ബീഫ് , പോർക്ക് പോലെയുള്ള റെഡ് മീറ്റ് കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
5 . അമിത മദ്യപാനം- അമിത മദ്യപാനം ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ലിവർ സിറോസിസ് പോലെയുള്ള പല രോഗങ്ങളിലേക്ക് നയിക്കും.
6 .പിസ ,പാസ്ത , ഇവ ചിലരിൽ അസിഡിറ്റി ഉണ്ടാക്കാം, അതിനാൽ അവയും ഒഴിവാക്കുക.











