
2019ലെ രാജസ്ഥാൻ റോയൽസിനെതിരെ ,ചെന്നൈ സൂപ്പർ കിംഗ്സിന്റെ റൺ ചെയ്സ് നടക്കുന്നതിനിടെ , ഇന്ത്യൻ പ്രീമിയർ ലീഗിൽ തനിക്ക് പറ്റിയ വലിയ തെറ്റിനെക്കുറിച്ച് എം.എസ്. ധോണി വെളിപ്പെടുത്തുന്നു. ഈ മത്സരത്തിന്റെ അവസാന ഓവറിൽ രാജസ്ഥാന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എറിഞ്ഞ നോ ബോൾ സംഭവം ചോദ്യം ചെയ്യാൻ ഫീൽഡിൽ എത്തിയ കാര്യമാണ് ധോണി പറയുന്നത്.നോൺ, സ്ട്രൈക്കറുടെ എന്റിൽ നിന്ന അമ്പയർ അത് നോ-ബോൾ എന്ന് വിളിച്ചു പറഞ്ഞു,
പക്ഷേ സ്ക്വയർ ലെഗ് ഒഫീഷ്യൽ ആ തീരുമാനം റദ്ദാക്കി. ഡഗ് ഔട്ടിൽ ഇരുന്ന ധോണിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, അതിനാൽ താരം ഫീൽഡിൽ ഇറങ്ങി അമ്പയർമാരുമായി തർക്കിക്കാൻ തുടങ്ങി. അതിനു പിന്നാലെ തീരുമാനം ചെന്നൈക്ക് അനുകൂലമായി വിധിക്കപ്പെടുകയും ചെയ്യുകയു൦ ചെയ്യ്തു.അതിനെകുറിച്ചാണ് ധോണി വെളിപ്പെടുത്തിയത്. ഇത് പലതവണ സംഭവിച്ചിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ ഞാൻ മൈതാനത്തേക്ക് നടന്നു. അതൊരു വലിയ തെറ്റായിരുന്നു. എല്ലാ കളിയും ജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, സാഹചര്യം വഷളാകുമ്പോൾ, നിങ്ങളുടെ വായ അടച്ച് മാറിനിൽക്കുന്നതാണ് നല്ലത്. സമ്മർദ്ദം കൈകാര്യം കൂൾ ആയി നിൽക്കുന്നതാണ് നല്ലത്,അന്നത്തെ തന്റെ പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന്, ധോണി പറഞ്ഞു.
ധോണി അന്നത്തെ തന്റെ പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ സിഎസ്കെ സഹതാരം റോബിൻ ഉത്തപ്പയും പറഞ്ഞിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹം അസ്വസ്ഥനായിരുന്നു. നോൺ-സ്ട്രൈക്കർ അമ്പയർ അതിനെ നോ-ബോൾ എന്ന് വിളിച്ചപ്പോൾ, തീരുമാനം നിലനിൽക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം മൈതാനത്തേക്ക് പോയി, പക്ഷേ കുറച്ച് സമയത്തിന് ശേഷം അതിൽ ഖേദിച്ചു, ഉത്തപ്പ പറഞ്ഞു.











