
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകള്‍ തെറ്റിയുള്ളതാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിര്‍മല സീതാരാമന്‍ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവല്ലെന്നും മറിച്ച് ബി.ജെ.പി നേതാവും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ട് ഈ ആരോപണം കൂടുതൽ ഗൗരവരം തന്നെ സന്ദീപ് വാര്യർ പറഞ്ഞു.
കൂടാതെ ആര്‍എസ്എസ് പ്രതിനിധി കൂടിയായ ഗവര്‍ണറും ഈ അസാധാരണ കൂടികാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്.കേന്ദ്രമന്ത്രിമാര്‍ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ല . അതും നിര്‍മ്മല സീതാരാമന്‍ തെറ്റിച്ചിരിക്കുന്നു . കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ട്.സ്വര്‍ണ്ണക്കടത്ത്‌കേസ് മുതല്‍ എസ് എന്‍ സി ലാവലിനും , കരുവന്നൂര്‍ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു.പകരം ബിജെപിക്ക് കേരളത്തില്‍ എന്‍ട്രി ഉണ്ടാക്കാന്‍ പിണറായി വിജയനും സഹായിക്കുന്നു.
ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് ആർഎസ്എസിന്റെ ഓമന പുത്രൻ നിതിൻ ഗഡ്കരി ക്ലിഫ് ഹൗസിൽ വന്ന് കുടുംബസമേതം താമസിച്ച് പിണറായി വിജയൻ്റെ ശാപ്പാടും അടിച്ചു പോയത്.
ബിജെപി സംസ്ഥാന നേതൃത്വം എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് വരെ കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കെ ടി ജയകൃഷ്ണനെയും പന്ന്യന്നൂർ ചന്ദ്രനെയും വാടിക്കൽ രാമകൃഷ്ണനെയും രമിത്തിനെയും പോലുള്ള നൂറിലധികം ബലിദാനികളുടെ ചോരയിൽ ചവിട്ടി നിന്നാണ് ബിജെപി സിപിഎം ബാന്ധവം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന് ജേക്കബ് തോമസിന്റെ ആരോപണത്തോട് എന്താണ് മറുപടി പറയാനുള്ളത് ? എന്നാണ് സന്ദീപ് കുറിച്ചിരിക്കുന്നത്.












