
30 വയസ്സിന് ശേഷം ഇന്ത്യയിൽ കായിക താരങ്ങൾ കളിക്കുന്നത് കുറ്റകരമായാണ് കാണുന്നത്, മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പല ക്രിക്കറ്റ് കളിക്കാരും 30 വയസ്സ് തികഞ്ഞതിന് ശേഷമാണ് പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങുന്നത്, സച്ചിൻ പറയുന്നു. ഇപ്പോൾ ഫുട്ബോളിൽ നോക്കുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസ്സിയും ഇപ്പോഴും അതെ ചെറുപ്പത്തിൽ കളിക്കുന്നു. എന്നാൽ ഇന്ത്യയിൽ 30 കഴിഞ്ഞ ക്രിക്കറ്റ് കളിക്കാരെ എളുപ്പത്തിൽ ‘വെറ്ററൻമാരെ’ന്ന് മുദ്ര ചുമത്തപ്പെടുന്നു, 36 കാരനായ ബാറ്റ്‌സ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ച സച്ചിൻ നാല് വർഷത്തിന് ശേഷം ഇപ്പോൾ ഐപിഎല്ലിൽ തിരിച്ചെത്തുകയാണ്. ഐപിഎല്ലിൽ 19 മത്സരങ്ങളിൽ നിന്ന് 144 റൺസാണ് സച്ചിന്റെ സമ്പാദ്യം. എന്നാൽ ഇത്തവണ കേരളത്തിനായി രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.











