
ശബരിമലയിലെ വഴിപാട് വിഷയത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തുണച്ച് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ഈയിടെയായിരുന്നു മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത്. പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല ഉള്‍പ്പെടെയുള്ള ആളുകള്‍ അതിനെ വിമര്‍ശിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ഇരുവരുടയും സൗഹൃദ ബന്ധത്തെ പിന്തുണച്ചെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്ത് കുറിച്ച് പറയുകയാണ് ജാവേദ് അക്തർ.

ഇരുവരുടെയും മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല, ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് ജാവേദ് അക്തര്‍ പറയുന്നത്. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരന്‍ വേണമെന്നും അദ്ദേഹം ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്.
പക്ഷേ അതാര് ശ്രദ്ധിക്കുന്നു, ജാവേദ് അക്തര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു. അതേസമയം ഈയിടെയായിരുന്നു മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന കാര്യം പുറത്തുവന്നത്. അതിനുശേഷമാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത്. ഇതിന്റെ പേരിൽ ഒരുപാട് വിമര്ശനങ്ങളെത്തിയിരുന്നു, എന്നാൽ വിമർശനത്തിന് മോഹൻലാൽ പറഞ്ഞത് ഞാൻ അദ്ദേഹത്തിന് വേണ്ടി വഴിപാട് നടത്തിയത് എന്റെ വ്യക്തിപരമായ കാര്യം എന്നാണ്.












